മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​ൻ എ​ത്തി​ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​ക്ക്  ക്രുരമർദ്ദനം;  സാരമായി പരിക്കേറ്റ ഡ്രൈവർ സുബീഷ് ആശുപത്രിയിൽ; കുട്ടനെല്ലൂരിൽ നടന്ന സംഭവമിങ്ങനെ

കു​ട്ട​നെ​ല്ലൂ​ർ: മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​ൻ എ​ത്തി​യ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​ക്ക് മ​ർ​ദ്ദ​ന​മേ​റ്റു. അ​ഞ്ചേ​രി കു​ണ്ടാ​യ് മാ​ധ​വ​ന്‍റെ മ​ക​ൻ സു​ബീ​ഷി​നെ(37)​യാ​ണ് മ​ർ​ദ്ദി​ച്ച​ത്. കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കിന്‍റെ കീഴിലുള്ള ആംബുലൻ സിന്‍റെ ഡ്രൈവറാണ് സുബീഷ്. എ​ര​വി​മം​ഗ​ലം പ​ടി​ഞ്ഞാ​ട്ടു​മു​റി ഒ​ട്ട​പ്പ​ത്ത് ബാ​ല​ന്‍റെ ഭാ​ര്യ അ​മ്മി​ണി​യു​ടെ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​ൻ ആം​ബു​ല​ൻ​സു​മാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് സു​ബീ​ഷി​ന് മ​ർ​ദ്ദ​ന​മേ​റ്റ​ത്.

ഇ​ട​വ​ഴി​യി​ൽ ആം​ബു​ല​ൻ​സ് പാ​ർ​ക്കു ചെ​യ്ത​ത് മാ​റ്റാ​ൻ ഒ​രു സം​ഘം ആ​ളു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് സു​ബീ​ഷി​നെ മ​ർ​ദ്ദി​ച്ച​ത്. ത​ട​യാ​ൻ ചെ​ന്ന നാ​ട്ടു​കാ​രേ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി. ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ ശേ​ഷം സു​ബീ​ഷ് ഒ​ല്ലൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Related posts