മൂ​ന്നു​വ​യ​സു​കാ​രി​യെ ക്രുരമായി മർദിച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച ര​ണ്ടാ​ന​മ്മ അ​റ​സ്റ്റി​ൽ; അ​ടി​യേ​റ്റ കു​ഞ്ഞു ശ​രീ​ര​ത്തി​ൽ ഇ​രു​പ​തി​ല​ധി​കം പാ​ടു​ക​ൾ


ശ്രീ​നാ​രാ​യ​ണ​പു​രം: ആ​സാം സ്വ​ദേ​ശി​യാ​യ മൂ​ന്നു വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച ര​ണ്ടാ​ന​മ്മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ്രീ​നാ​രാ​യ​ണ​പു​രം പ​ഞ്ചാ​യ​ത്തി​ലെ കോ​ത​പ​റ​ന്പ് കി​ഴ​ക്ക് ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന അ​ഫ്സു​ൽ അ​സ്ലാം ഭാ​ര്യ മ​ഫൂ​ദ ഹ​ത്തൂ​ലിനെ​യാ​ണ് (23)​മ​തി​ല​കം പോ​ലീ​സ് ഇ​ന്ന​ലെ രാ​ത്രി അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ഫ്സു​ൽ അ​സ്ലാ​മി​ന്‍റെ ആ​ദ്യ​ഭാ​ര്യ​യി​ലു​ള്ള മൂ​ന്നു വ​യ​സു​കാ​രി​യെ​യാ​ണ് വ​ടി​കൊ​ണ്ട് അ​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​ത്. കോ​ത​പ​റ​ന്പി​ലെ അ​ങ്ക​ണ​വാ​ടി​യി​ൽ പോ​യി​രു​ന്ന ഈ ​മൂ​ന്നു​വ​യ​സു​കാ​രി ശാ​രീ​രി​ക അ​സ്വ​സ്ഥ​ത കാ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

ഇ​തേ​ത്തു​ട​ർ​ന്ന് ഇ​വ​ർ ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ത്തി​ന് മ​തി​ല​കം പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ഇ​ന്ന​ലെ രാ​ത്രി അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്ത് വ​നി​ത ജ​യി​ലി​ലാ​ക്കി. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട്ടി​യെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ശേ​ഷം പി​ന്നീ​ട് ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി.

ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ക്ക് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കും. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ മ​ർ​ദ്ദ​ന​മേ​റ്റ​തി​ന്‍റെ ഇ​രു​പ​തി​ല​ധി​കം പാ​ടു​ക​ളു​ണ്ട്.

Related posts

Leave a Comment