ആ​ര്യ​ങ്കാ​വി​ല്‍ യു​വാ​വി​ന് വ​ന​പാ​ല​ക​രു​ടെ ക്രൂരമ​ര്‍​ദ​നം; ലോക്കപ്പൽ കെട്ടിയിട്ട് മർദിച്ചു; പരിക്കേറ്റ സന്ദീപിന്‍റെ ചിത്രം പുറത്ത്

ആ​ര്യ​ങ്കാ​വ് : ആ​ര്യ​ങ്കാ​വി​ല്‍ യു​വാ​വി​നെ വ​ന​പാ​ല​ക​ര്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. മു​ഖ​ത്ത് അ​ട​ക്കം പ​രി​ക്കേ​റ്റ ആ​ര്യ​ങ്കാ​വ് സ്വ​ദേ​ശി സ​ന്ദീ​പി​നെ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് സം​ഭ​വം. ക​ട​മാ​ന്‍​പാ​റ ച​ന്ദ​ന തോ​ട്ട​ത്തി​നു സ​മീ​പം ആ​ര്യ​ങ്കാ​വ് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ന്ദീ​പ് സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ത​ട​ഞ്ഞു പ​രി​ശോ​ധി​ക്കാ​ന്‍ ശ്ര​മി​ച്ചു.

ഇ​തി​നി​ടെ സ​ന്ദീ​പും വ​ന​പാ​ല​ക​രും ത​മ്മി​ല്‍ വാ​ക്ക് ത​ര്‍​ക്കം ഉ​ണ്ടാ​യി. തു​ട​ര്‍​ന്ന് സ​ന്ദീ​പി​നെ വ​ന​പാ​ല​ക​ര്‍ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യും ലോ​ക്ക​പ്പി​ൽ കെ​ട്ടി​യി​ട്ടു മ​ര്‍​ദി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നു സ​ന്ദീ​പും നാ​ട്ടു​കാ​രും പ​റ​യു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് ക​ട​മാ​ന്‍​പാ​റ ഫോ​റ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ല്‍ നാ​ട്ടു​കാ​ര്‍ ത​ടി​ച്ചു​കൂ​ടി. ഇ​തോ​ടെ സ്ഥ​ല​ത്ത് എ​ത്തി​യ തെ​ന്മ​ല പോ​ലീ​സ് ലോ​ക്ക​പ്പി​ല്‍ കി​ട​ന്ന സ​ന്ദീ​പി​നോ​ട് വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞ ശേ​ഷം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തു​പ്ര​കാ​രം സ​ന്ദീ​പി​നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് വ​ന​പാ​ല​ക​ര്‍​ക്ക് എ​തി​രെ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.

സ​ന്ദീ​പി​നെ അ​കാ​ര​ണ​മാ​യി മ​ര്‍​ദി​ച്ച വ​ന​പാ​ല​ക​ര്‍​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള ഇ​ന്‍റി​പ്പെ​ന്‍റ​ന്‍റ് ഫാ​ര്‍​മേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ അം​ഗം കൂ​ടി​യാ​ണ് സ​ന്ദീ​പ്‌. കി​ഫ​യും സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ പോ​ലീ​സ് സ​ന്ദീ​പി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment