മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ വീട്ടിൽ കയറി ആക്രമിച്ചു; ആക്രമണത്തിൽ അമ്മയ്ക്കും മകൾക്കും പരിക്കേറ്റു; വീട് തല്ലിതകർക്കുകയും കൊല്ലു മെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി

mardanam-kollamപത്തനാപുരം: മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനേയും കുടുംബാംഗങ്ങളെയും വീടു കയറി മർദിച്ചതായി പരാതി. തടി ലോഡ് ചെയ്യുകയായിരുന്ന തൊഴിലാളി മകളെ ആക്ഷേപിച്ചത് ചോദ്യം ചെയ്ത മാലൂർ ശ്യാമള മന്ദിരത്തിൽ രാജേന്ദ്രൻ പിള്ള, ഭാര്യ സരള, മകൾ അപർണ എന്നിവർക്കാണ് വീടുകയറിയുള്ള ആക്രമണത്തിൽ മർദനമേറ്റത്.

അക്രമികൾ വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ജനൽച്ചില്ലകൾ തകർക്കുകയും ചെയ്തതായി പറയുന്നു. സംഭവത്തിൽ രാജേന്ദ്രൻ പിള്ളയുടെ ബന്ധു കൂടിയായ ശരത് ചന്ദ്രന്റെ പേരിൽ പത്തനാപുരം പോലീസ് കേസെടുത്തു.

മദ്യപിച്ചെത്തിയ ശരത് ചന്ദ്രൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മുൻപും അക്രമം നടത്തിയിട്ടുള്ളതായും പരാതിയിൽ പറയുന്നു. പരിക്കേറ്റ മൂവരും കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. പത്തനാപുരം എസ് ഐ അബ്ദുൾ മനാഫിനാണ് അന്വേഷണ ചുമതല. പ്രതി ഒളിവിലാണ്.

Related posts