പ​ത്തു വ​യ​സു​കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച കേ​സ്; പ്രതികളായ അമ്മയേയും സുഹൃത്തിനേയും കണ്ടെത്താൻ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യം തേ​ടി പോ​ലീ​സ് 

കാ​ക്ക​നാ​ട്: പ​ത്തു വ​യ​സു​കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​യാ​യ അ​മ്മ​യെ​യും സു​ഹൃ​ത്താ​യ ഡോ​ക്ട​റെ​യും ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യം തേ​ടി. ഫോ​ണ്‍ കോ​ളു​ക​ൾ നി​രീ​ക്ഷി​ച്ച് ഇ​വ​ർ എ​വി​ടെ​യെ​ന്നു തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് അ​ധി​കൃ​ത​ർ ന​ട​ത്തു​ന്ന​ത്.

ഇ​രു​വ​രു​ടെ​യും ഫോ​ണു​ക​ൾ സ്വി​ച്ച്ഓ​ഫ് ആ​യ​തി​നാ​ൽ സൈ​ബ​ർ സെ​ല്ലി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ കാ​ര്യ​മാ​യ മു​ന്നേ​റ്റം ഇ​ല്ലെ​ന്നാ​ണു ല​ഭി​ക്കു​ന്ന വി​വ​രം. ഇ​രു​വ​രും ഒ​ളി​വി​ൽ പോ​കു​ന്ന​തി​നു​മു​ന്പു​ത​ന്നെ ഫോ​ണു​ക​ൾ സ്വി​ച്ച്ഓ​ഫ് ആ​ക്കി​യ​താ​യാ​ണു അ​ധി​കൃ​ത​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

കു​ട്ടി​യു​ടെ അ​മ്മ, ഇ​വ​രു​ടെ സൃ​ഹൃ​ത്തും എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​മാ​യ ആ​ദ​ർ​ശ് എ​ന്നി​വ​ർ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം തൃ​ക്കാ​ക്ക​ര പോ​ലീ​സ് ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. കു​ട്ടി​യെ മ​ർ​ദി​ച്ച​തി​ന് ഇ​രു​വ​ർ​ക്കു​മെ​തി​രേ പോ​ക്സോ പ്ര​കാ​രം തൃ​ക്കാ​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ഒ​ളി​വി​ൽ പോ​യ ഇ​രു​വ​രും ബ​ന്ധു​വീ​ടു​ക​ളി​ലു​മെ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ക​ണ്ടെ​ത്ത​ൽ. അ​തേ​സ​മ​യം കു​ട്ടി​യെ ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​ണെ​ന്നു പ​റ​ഞ്ഞു ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ കു​ട്ടി​യു​ടെ അ​ച്ഛ​ൻ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ സ​മീ​പി​ച്ചു.

കോ​ട​തി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ കു​ട്ടി​യെ വി​ട്ടു​ന​ൽ​കും. ശ​നി​യാ​ഴ്ച ചൈ​ൽ​ഡ് വെ​ൽ ഫെ​യ​ർ ക​മ്മി​റ്റി മു​ന്പാ​കെ കു​ട്ടി​യെ ഹാ​ജ​രാ​ക്കും. മ​ജി​സ്ട്രേ​ട്ടി​ന്‌റെ മു​ന്നി​ൽ കു​ട്ടി​യു​ടെ ര​ഹ​സ്യ​മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തും.

Related posts