ഗു​ണ​ന​പ്പ​ട്ടി​ക തെ​റ്റി​ച്ചു: മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥിയോട് ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​ന്‍റെ ക്രൂരത; അധ്യാപക നെതിരേ കേസെടുത്തു പോലീസ്

ചെ​ങ്ങ​ന്നൂ​ർ: മു​ള​ക്കു​ഴ​യി​ൽ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥിയെ ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​ൻ ക്രൂ​ര​മാ​യി ത​ല്ലി​ച്ച​ത​ച്ചെന്ന് പരാതി. അധ്യാപക നെതിരേ ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.

ലോ​ക് ഡൗ​ൺ സ​മ​യ​ത്ത് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ ഇ​ക്ക​ഴി​ഞ്ഞ 30ന് ​വൈ​കി​ട്ട് അഞ്ചു മ​ണി​യോ​ടെ​യാ​ണ് വീ​ട്ടി​ൽ വ​ച്ച് കു​ട്ടി​ക​ളെ ട്യൂ​ഷ​ൻ പ​ഠി​പ്പി​ച്ച​തും അ​തി​ൽ ഒ​രു കു​ട്ടി​യെ അധ്യാ പകൻ ക്രൂരമായി തല്ലിയതും.

അ​യ​ൽവാ​സി​ക​ൾ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം പി.​വി ഐ​ശ്വ​ര്യ​യും ആ​ശാ വ​ർ​ക്ക​റും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​. കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി കു​ട്ടി​യോ​ട് വി​വ​ര​ങ്ങ​ൾ തി​ര​ക്കി​യ​പ്പോ​ൾ കു​ട്ടി പ​റ​ഞ്ഞ​ത് ഗു​ണ​ന പ​ട്ടി​ക പ​ഠി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു തല്ലിയതെ​ന്നാ​ണ്.

ഒ​ന്നു മു​ത​ൽ ഒ​മ്പ​തു വ​രെ​യു​ള്ള ഗു​ണ​ന പ​ട്ടി​ക പ​ഠി​ച്ചു കൊ​ണ്ടുവ​രാ​ൻ ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​ൻ പ​റ​യു​ക​യും അ​തെ​ഴു​തി കാ​ണി​ച്ച​പ്പോ​ൾ ഒ​രെ​ണ്ണം തെ​റ്റി​ച്ച​തി​നാ​ണ് കു​ട്ടി​യെ ക്രൂ​ര​മാ​യി ത​ല്ലി​യ​തെ​ന്നും വാ​ർ​ഡം​ഗം ഐ​ശ്വ​ര്യ പ​റ​ഞ്ഞു.

ര​ക്ഷ​ക​ർ​ത്താ​വി​ന് പ​രാ​തി ഇ​ല്ലാ​ത്ത​തി​നാ​ൽ വാ​ർ​ഡം​ഗം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ ദേ​ഹ​ത്തെ പാ​ടു​ക​ളു​ടെ ഫോ​ട്ടോ, ഇ​തോ​ടൊ​പ്പം പ​രാ​തി എ​ന്നി​വ ഐ​ശ്വ​ര്യ ചൈ​ൽ​ഡ് ലൈ​നി​ലും ന​ൽ​കി.​

ഇ​തേ​ത്തു​ട​ർ​ന്ന് ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് എ​ത്തി കേസെ​ടു​ത്തു. ചൂ​ര​ലു കൊ​ണ്ട് തു​ട​യി​ലും, വ​യ​റി​ലും കൈ​കാ​ലു​ക​ളി​ലു​മാ​യി പ​ത്തി​ൽപ്പ​രം അ​ടി​യു​ടെ പാ​ടു​ക​ൾ കാ​ണാ​ൻ സാ​ധി​ക്കും. പോ​ലീ​സ് വാ​ർ​ഡ് അം​ഗ​ത്തി​ൽ നി​ന്നും മൊ​ഴി​യെ​ടു​ത്തി​ട്ടു​ണ്ട്.

ലോ​ക് ഡൗ​ൺ ലം​ഘി​ച്ച​തി​നും ജൂ​വ​നൈ​ൽ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം കു​ട്ടി പ​ഠി​ത്ത​ത്തി​ൽ ഉ​ഴ​പ്പു കാ​ണി​ക്കുക​യാ​ണെ​ങ്കി​ൽ അ​വ​നു ന​ല്ല തല്ലു കൊ​ടു​ത്തേ​ക്കാ​ൻ നേ​ര​ത്തെ കു​ട്ടി​യു​ടെ അ​ച്ഛ​ൻ ത​ന്നോ​ട് പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും ഗു​ണ​ന​പ്പ​ട്ടി​ക ര​ണ്ടാ​ഴ്ച​മു​മ്പ് പ​ഠി​ക്കാ​ൻ ഏ​ൽ​പ്പി​ച്ചി​ട്ടും പ​ഠി​ക്കാ​തെ വ​ന്ന് തെ​റ്റി​ച്ച​തി​നാ​ൽ ആ​ണ് കു​ട്ടി​യെ അ​ടി​ച്ച​തെ​ന്നും അ​ധ്യാപ​ക​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment