പ്രായം 90! രാവിലെ ഉണര്‍ന്നാല്‍ ഇംഗ്ലീഷ് ദിനപ്പത്രം നിര്‍ബന്ധം; ആനുകാലിക സംഭവങ്ങളെക്കുറിച്ചുള്ള ഉത്തരവും ഇംഗ്ലീഷില്‍ തന്നെ; ഈ മുത്തശ്ശിയുടെ മറ്റുശീലങ്ങളും രസകരം

yhtfyfgyhfgyfgyതങ്ങളുടെ ഇഷ്ടങ്ങള്‍ക്കും ശീലങ്ങള്‍ക്കും തടസം നില്‍ക്കുന്ന പ്രായത്തെ കണ്ടില്ലെന്ന് വച്ച് ഒഴിവാക്കി വിടുന്നവര്‍ ധാരാളമുണ്ട്. അക്കൂട്ടത്തിലൊരാളാണ് 90 കാരിയായ മറിയുമ്മ. തലശ്ശേരി മാളിയേക്കാല്‍ കുടുംബത്തിലെ അംഗമായ ഈ സ്ത്രീരത്‌നം ശ്രദ്ധിക്കപ്പെടാന്‍ കാരണം ഇവരുടെ ചില ശീലങ്ങളാണ്. ചുറുചുറുക്കോടെ അതിരാവിലെ ഉണരുന്ന മറിയുമ്മ ആദ്യം തിരയുന്നത് ദി ഹിന്ദു എന്ന ഇംഗ്ലീഷ് പത്രമാണ്. അതുമുഴുവന്‍ വായിച്ചുകഴിഞ്ഞാല്‍ ഒരു മലയാള പത്രംകൂടി വായിക്കും. ആനുകാലിക സംഭവങ്ങളെക്കുറിച്ച് ആര് ചോദിച്ചാലും ഇംഗ്ലീഷില്‍ മണി മണി പോലെ ഉത്തരം തരും.

മറിയുമ്മ ഇംഗ്ലീഷ് അറിയാവുന്ന പാചകം ചെയ്യുന്ന വെറും വീട്ടമ്മ മാത്രമല്ല. മുസ്ലിം സ്ത്രീകള്‍ക്ക് പൊതു വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന കാലത്ത് കൊണ്‍വെന്റ് സ്‌കൂളില്‍ ചേര്‍ന്ന് പഠിച്ചയാളാണ് മറിയുമ്മ. മാംഗ്ലൂര്‍ നണ്‍സ് നടത്തുന്ന തലശ്ശേരി സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റിലാണ് ഇന്നത്തെ പത്താം ക്ലാസിനു തുല്ല്യമായ ഫിഫ്ത് ഫോറം വരെ മറിയുമ്മ പഠിച്ചത്. അന്ന് സ്‌കൂളിലേക്ക് പോകും വഴി മറിയുമ്മ കാണ്‍കെ മുസ്ലീം സമുദായത്തിലെ പുരുഷന്മാര്‍ കാര്‍ക്കിച്ച് തുപ്പുമായിരുന്നു. അത്് കാര്യമാക്കേണ്ട എന്നു പറഞ്ഞ് പഠിക്കാന്‍ പ്രോത്സാഹിപ്പിച്ച ഉപ്പയായിരുന്നു മറിയുമ്മയുടെ ശക്തി. മറിയുമ്മയുടെ ഇംഗ്ലീഷിലുള്ള പ്രസംഗവും നേതൃപാടവവും ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. വിവാഹ ശേഷം മറിയുമ്മ ഉമ്മാമ കുഞ്ഞാച്ചുമ്മ 1935 ല്‍ സ്ത്രീകള്‍ക്ക് വേണ്ടി സ്ഥാപിച്ച ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായി.

സ്ത്രീകള്‍ക്ക് വേണ്ടിയുള്ള തയ്യല്‍ ക്ലാസ്സുകള്‍ സാക്ഷരതാ ക്ലാസ്സുകള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. 1970 തില്‍ കോഴിക്കോട് വെച്ചു നടന്ന സമ്മേളനത്തില്‍ മറിയുമ്മ മുസ്ലിം വുമണ്‍ എഡ്യുക്കേഷന്‍ എന്ന വിഷയത്തില്‍ ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗം ചരിത്ര സംഭവം തന്നെയായിരുന്നു. മറിയുമ്മ നല്ലൊരു തയ്യല്‍ക്കാരിയും കൈപുണ്യമുള്ള പാചകക്കാരിയുമാണ്. മലബാറിലെ മുസ്ലിംകളുടെ പലഹാരങ്ങളൊക്കെ നന്നായി ഉണ്ടാക്കുന്ന മറിയുമ്മയാണ് തലശ്ശേരിയില്‍ സംഘടിപ്പിച്ച മലബാര്‍ പാചകമേളയുടെ ചുക്കാന്‍ പിടിച്ചത്. ഇത്തര്തതില്‍ എല്ലാവിധത്തിലും ഒരപൂര്‍വ്വ വ്യക്തിത്വം തന്നെയാണ് മാളിയേക്കല്‍ മറിയുമ്മ എന്ന തൊണ്ണൂറുകാരി.

Related posts