നല്ല പെണ്‍കുട്ടികള്‍ നേരത്തെ ഉറങ്ങാന്‍ പോകും ! മാര്‍ക്കണ്ഡേയ കട്ജുവിന്റെ പുതിയ പരാമര്‍ശം ചര്‍ച്ചയാവുന്നു…

മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന്റെ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. സംഗതി സ്ത്രീവിരുദ്ധമാണെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്.

നിരവധി വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വിമര്‍ശന വിധേയമായിട്ടുണ്ട്, പ്രത്യേകിച്ചും സ്ത്രീകളെ സംബന്ധിച്ചവയില്‍. ഇപ്പോള്‍, ഫേസ്ബുക്കിലെ തന്റെ വിചിത്രമായ പരാമര്‍ശത്തിന് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ജസ്റ്റിസ്.

മാര്‍ക്കണ്ഡേയ കട്ജു, തന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായം പറഞ്ഞ ഒരു സ്ത്രീയുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം സ്ത്രീവിരുദ്ധത എന്നാരോപിക്കുന്ന കാര്യങ്ങള്‍ പറഞ്ഞത് എന്നാണ് ചിലര്‍ ആരോപിക്കുന്നത്.

https://twitter.com/ayerushii/status/1306839997987741696?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1306839997987741696%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.southlive.in%2Fnewsroom%2Fnational%2Fgood-girls-sleep-early-former-judge-markandey-katju%2F

സംഭാഷണത്തിന്റെ ഒരു ഘട്ടത്തില്‍, കട്ജു സ്ത്രീയോട് ”ഉറങ്ങാറായില്ലേ?” എന്ന് ചോദിച്ചു തുടര്‍ന്ന് ”നല്ല പെണ്‍കുട്ടികള്‍ നേരത്തെ ഉറങ്ങുമെന്ന് ഞാന്‍ കരുതി” എന്ന് അദ്ദേഹം പറയുകയായിരുന്നു. കട്ജുവിന്റെ പരാമര്‍ശത്തിന് എതിരെ വലിയ രീതിയില്‍ ഉള്ള വിമര്‍ശനം സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്.

കിരണ്‍ ബേദിയേക്കാള്‍ സുന്ദരിയാണ് ബി.ജെ.പിയുടെ ഷാസിയ ഇല്‍മി എന്ന് 2015 ല്‍ കട്ജു പറഞ്ഞത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

”ഒരു വൃദ്ധന് സുന്ദരിയായ സ്ത്രീയെ അഭിനന്ദിക്കാന്‍ കഴിയില്ലേ?” എന്ന് പറഞ്ഞാണ് അദ്ദേഹം പിന്നീട് തന്റെ പ്രസ്താവനകളെ സാധൂകരിച്ചത്.

Related posts

Leave a Comment