വി​വാ​ഹ​ദി​വ​സം വ​ധു ബ്യൂ​ട്ടി​പാ​ർ​ല​റി​ൽനി​ന്ന് മു​ങ്ങി; കോട്ടയത്തെത്തിയ പെൺകുട്ടി പറഞ്ഞത് കേട്ട് ഞെട്ടിത്തരിച്ച് ബന്ധുക്കൾ

ചാ​ല​ക്കു​ടി: വി​വാ​ഹ​ദി​വ​സം ബ്യൂ​ട്ടി​പാ​ർ​ല​റി​ൽനി​ന്ന് വ​ധു മു​ങ്ങി. ചൗ​ക്ക സ്വ​ദേ​ശി​നി​യാ​യ വ​ധു​വി​നെ വി​വാ​ഹ​ദി​വ​സ​മാ​യ ഇ​ന്ന​ലെ രാ​വി​ലെ മേ​ക്ക​പ്പ് ചെ​യ്യാ​ൻ ചാ​ല​ക്കു​ടി​യി​ലു​ള്ള ബ്യൂ​ട്ടി​പാ​ർ​ല​റി​ലേ​ക്ക് രാ​വി​ലെ ബ​ന്ധു​ക്ക​ൾ കൊ​ണ്ടു​വി​ട്ട​താ​യി​രു​ന്നു. മേ​ക്ക​പ്പ് തീ​രാ​ൻ സ​മ​യ​മെ​ടു​ക്കു​മെ​ന്ന​തി​നാ​ൽ യു​വ​തി​യെ ബ്യൂ​ട്ടി​പാ​ർ​ല​റി​ലാ​ക്കി ബ​ന്ധു​ക്ക​ൾ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി. കൂ​ടെ​യാ​രും നി​ന്നി​ല്ല.

പീ​ച്ചി​യി​ൽ ന​ട​ക്കു​ന്ന വി​വാ​ഹ​ച്ചട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി വ​ധു​വി​ന്‍റെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മ​ട​ക്ക​മു​ള്ള​വ​ർ ചൗ​ക്ക​യി​ലെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. പീ​ച്ചി​യി​ലേ​ക്കു പോ​കാ​നാ​യി വാ​ഹ​ന​ങ്ങ​ളു​മെ​ത്തി. ബ്യൂ​ട്ടി​പാ​ർ​ല​റി​ൽനിന്ന് വീ​ട്ടി​ലേ​ക്കു തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ ബ​ന്ധു​ക്ക​ൾ പോ​യ​പ്പോ​ഴാണ് വധുവിനെ കാണാ തായതായി അറിയുന്നത്.

പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​തി​നെത്തുട​ർ​ന്ന് വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് യു​വ​തി​യെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ഈ വിവാഹം ഇഷ്ടമില്ലാത്തതിനാൽ താൻ കോ ട്ടയത്തേക്കു പോരുകയായിരുന്നെന്നും സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​മെ​ന്നുമായിരുന്നു മ​റു​പ​ടി.

Related posts