ക​ല്യാ​ണം​വി​ളി മാ​റി; ക്ഷ​ണ​ക്ക​ത്തും മാ​റി;കോ​വി​ഡ് കാ​ല​ത്തെ ക​ല്യാ​ണ​ങ്ങ​ൾ ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണ് ഭാ​യ്…


സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: നാ​ടൊ​ട്ടു​ക്ക് ചു​റ്റി​ക്ക​റ​ങ്ങി​യു​ള്ള ക​ല്യാ​ണം​വി​ളി, മാ​സ​ങ്ങ​ൾ​ക്ക് മു​ന്നേ തു​ട​ങ്ങു​ന്ന ക​ല്യാ​ണ ഒ​രു​ക്ക​ങ്ങ​ൾ, ടെ​ൻ​ഷ​ന​ടി​ച്ച് ഉ​റ​ങ്ങാ​തെ ന​ട​ത്തി​യ ക​ല്യാ​ണ ആ​ഘോ​ഷ​ങ്ങ​ൾ കോ​വി​ഡ് കാ​ല​ത്ത് ഓ​ർ​മ മാ​ത്രം. ക​ല്യാ​ണ​ങ്ങ​ൾ കോ​വി​ഡ് കാ​ല​ത്ത് ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ടി​മു​ടി​യു​ള്ള മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് ക​ല്യാ​ണ​ങ്ങ​ൾ ഓ​രോ​ന്നും ന​ട​ക്കു​ന്ന​ത്.

ക​ല്യാ​ണം വി​ളി​യ​ട​ക്കം മാ​റി. പോ​യി ക​ണ്ട് ക്ഷ​ണ​ക്ക​ത്ത് കൊ​ടു​ത്തു​ള്ള ക​ല്യാ​ണം വി​ളി നി​ന്നു. അ​ടു​ത്ത ബ​ന്ധു​ക്ക​ളെ പോ​ലും അ​ത്ത​ര​ത്തി​ൽ നേ​രി​ൽ ചെ​ന്നു​ള്ള ക്ഷ​ണ​മി​ല്ല. നേ​രി​ട്ടു വ​ന്ന് ക്ഷ​ണി​ച്ചി​ല്ലെ​ന്ന ആ​ക്ഷേ​പ​മോ പ​രാ​തി​യോ ആ​ർ​ക്കു​മി​ല്ല​താ​നും.

ക്ഷ​ണ​ക്ക​ത്ത് അ​ഥ​വാ ഇ​ൻ​വി​റ്റേ​ഷ​ൻ ഓ​ണ്‍​ലൈ​നി​ലൂ​ടെ​യാ​ണ് അ​യ​ക്കു​ന്ന​ത്. ക​ല്യാ​ണ​ത്തി​ന് വ​രാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണെ​ന്ന​റി​യാം എ​ന്ന മു​ഖ​വു​ര​യോ​ടെ​യാ​ണ് ഓ​ണ്‍​ലൈ​ൻ ക​ല്യാ​ണ​ക്ക​ത്ത് തു​ട​ങ്ങു​ന്ന​ത്. വ​ര​ണം എ​ന്ന് ക​ല്യാ​ണ​ക്കു​റി​മാ​ന​ത്തി​ൽ പ​റ​യു​ന്നി​ല്ല. വ​രാ​തെ ത​ന്നെ വ​ധൂ​വ​ര​ൻ​മാ​രെ വീ​ട്ടി​ലി​രു​ന്ന് ആ​ശം​സി​ക്ക​ണ​മെ​ന്നേ ക്ഷ​ണ​ക്ക​ത്തി​ൽ പ​റ​യു​ന്നു​ള്ളു.

ക​ല്യാ​ണം ഓ​ണ്‍​ലൈ​നി​ൽ യൂ​ട്യൂ​ബ് ചാ​ന​ൽ​വ​ഴി ലൈ​വാ​യി കാ​ണാ​നു​ള്ള ലി​ങ്ക് ക്ഷ​ണ​ക്ക​ത്തി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. അ​തി​ൽ ക്ലി​ക്ക് ചെ​യ്താ​ൽ നേ​രെ ക​ല്യാ​ണ​ക്കാ​ഴ്ച​ക​ളു​ള്ള യൂ ​ട്യൂ​ബി​ലെ​ത്താം. ക​ല്യാ​ണ​നി​ശ്ച​യ​ത്തി​ന്‍റെ​യും മ​റ്റും ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും ഇ​തി​ലു​ണ്ടാ​കും. 

ലോ​ക​ത്തി​ന്‍റെ ഏ​തു ഭാ​ഗ​ത്തു​മി​രു​ന്ന് ക​ല്യാ​ണം കൂ​ടാ​ൻ സാ​ധി​ക്കും. ലൈ​വ് ചാ​റ്റി​നും യൂ ​ട്യൂ​ബ് ചാ​ന​ലി​ൽ അ​വ​സ​ര​മു​ണ്ട്.ആ​ശം​സ​ക​ൾ അ​പ്പ​പ്പോ​ൾ ലൈ​വാ​യി പോ​സ്റ്റു ചെ​യ്യാം. ഓ​ണ്‍​ലൈ​ൻ ഇ​ൻ​വി​റ്റേ​ഷ​നി​ൽ ഒ​ന്നു ക്ലി​ക്കു ചെ​യ്താ​ൽ ക​ല്യാ​ണം കൂ​ടാ​ൻ ക​ഴി​യു​ന്ന പു​തി​യ കാ​ല ക​ല്യാ​ണ​ക്കു​റി​മാ​ന​ങ്ങ​ൾ അ​സാ​ധാ​ര​ണ സ​മ​യ​ത്തെ പു​തി​യ തു​ട​ക്ക​മെ​ന്നാ​ണ് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

യൂ ​ട്യൂ​ബ് ലൈ​വ് പു​തി​യ സം​ഭ​വ​മ​ല്ലെ​ങ്കി​ലും ക്ഷ​ണ​ക്ക​ത്തി​ൽ നി​ന്ന് ഒ​രു വി​ര​ൽ​പാ​ട​ക​ലെ​യാ​ണ് ക​ല്യാ​ണ​മെ​ന്ന​ത് കോ​വി​ഡ് കാ​ല​ത്തെ ക​ല്യാ​ണ​ക്കൗ​തു​ക​മാ​വു​ക​യാ​ണ്.

Related posts

Leave a Comment