അക്കൗണ്ട് സംബന്ധമായ രഹസ്യവിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ലഭിക്കുന്നത് എങ്ങനെ ? ഓണ്‍ലൈന്‍ തട്ടിപ്പുസംഘം വൃദ്ധദമ്പതികളുടെ പണം കവര്‍ന്നു; സംഭവം ഇങ്ങനെ…

മാ​വേ​ലി​ക്ക​ര: ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പു​സം​ഘം മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ വൃ​ദ്ധ ദ​ന്പ​തി​ക​ളു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നും 30,000 രൂ​പ ത​ട്ടി​യെ​ടു​ത്തു. മാ​വേ​ലി​ക്ക​ര കൊ​റ്റാ​ർ​കാ​വ് പു​ളി​മൂ​ട്ടി​ൽ ജോ​ർ​ജ് ജോ​ണ്‍ (74) ഭാ​ര്യ എ​ൽ​സി (68) എ​ന്നി​വ​രു​ടെ ജോ​യി​ന്‍റ് അ​ക്കൗ​ണ്ടി​ലെ പ​ണ​മാ​ണ് ത​ട്ടി​പ്പി​ലൂ​ടെ ന​ഷ്ട​മാ​യ​ത്. അ​ക്കൗ​ണ്ടി​ലെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ പ​റ​ഞ്ഞ് വി​ശ്വാ​സ്യ​ത നേ​ടി​യെ​ടു​ത്ത​ശേ​ഷ​മാ​യി​രു​ന്നു ത​ട്ടി​പ്പെ​ന്ന് ദ​ന്പ​തി​ക​ൾ പ​റ​യു​ന്നു.

ര​ണ്ട് എ​ടി​എം കാ​ർ​ഡു​ക​ൾ ഉ​ണ്ടെ​ന്നും അ​തി​നാ​ൽ അ​വ​യു​ടെ ന​ന്പ​ർ വേ​ണ​മെ​ന്നും പ​റ​ഞ്ഞാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യ്ക്ക് 12.15 ഓ​ടെ വീ​ട്ടി​ലെ ലാ​ൻ​ഡ് ഫോ​ണ്‍ ന​ന്പ​റി​ലേ​ക്കാ​ണ് എ​സ്ബി​ഐ എ​ൻ​ആ​ർ​ഐ ശാ​ഖ​യി​ൽ നി​ന്നാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ഫോ​ണ്‍ കോ​ൾ എ​ത്തി​യ​ത്.

എ​ൽ​സി ഫോ​ണ്‍ എ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് ബാ​ങ്ക് അ​ക്കൗ​ണ്ട് ആ​ധാ​റു​മാ​യും പാ​ൻ​കാ​ർ​ഡു​മാ​യും ബ​ന്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നും അ​ക്കൗ​ണ്ട് സം​ബ​ന്ധ​മാ​യ ര​ഹ​സ്യ​വി​വ​ര​ങ്ങ​ളും പ​റ​ഞ്ഞ് വി​ശ്വാ​സ്യ​ത നേ​ടി​യെ​ടു​ത്തു. തു​ട​ർ​ന്ന് അ​ക്കൗ​ണ്ടി​ന് ര​ണ്ട് എ​ടി​എം കാ​ർ​ഡു​ക​ൾ ഉ​ണ്ടെ​ന്നും പ​റ​ഞ്ഞു. എ​ന്നാ​ൽ വി​വ​രം തെ​റ്റാ​ണെ​ന്നും ത​ന്‍റെ പ​ക്ക​ൽ ഒ​രു എ​ടി​എം കാ​ർ​ഡേ നി​ല​വി​ൽ ഉ​ള്ളൂ​യെ​ന്നും എ​ൽ​സി വി​ളി​ച്ച ആ​ളോ​ട് പ​റ​ഞ്ഞു.

അ​ങ്ങ​ന​യെ​ങ്കി​ൽ കാ​ർ​ഡി​ന്‍റെ ആ​ദ്യ നാ​ല് അ​ക്ക​ങ്ങ​ൾ പ​റ​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പി​ന്നീ​ട് ബാ​ക്കി അ​ക്ക​ങ്ങ​ൾ അ​വ​ർ ത​ന്നെ പ​റ​യു​ക​യും കാ​ർ​ഡ് ഏ​ത് ത​ര​ത്തി​ലു​ള്ള​താ​ണെ​ന്ന് പ​റ​യു​ക​യും ചെ​യ്താ​യും എ​ൽ​സി പ​റ​യു​ന്നു. വി​വ​ര​ങ്ങ​ൾ​ക്ക് വ്യ​ക്ത​ത വ​രു​ത്താ​നാ​യി ഫോ​ണി​ലേ​ക്ക് വ​ന്നി​രി​ക്കു​ന്ന ആ​റ് അ​ക്ക ഒ​ടി​പി ന​ന്പ​ർ ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സ​ന്ദേ​ശം പൂ​ർ​ണ​മാ​യും വാ​യി​ച്ചു നോ​ക്കാ​തെ ന​ന്പ​ർ പ​റ​ഞ്ഞു കൊ​ടു​ത്തു. എ​ന്നാ​ൽ ആ​ദ്യം​പ​റ​ഞ്ഞ ന​ന്പ​റി​ൽ പി​ശ​കു​ക​ളു​ണ്ടെ​ന്നും വീ​ണ്ടും ന​ന്പ​ർ പ​റ​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. അ​തും കൊ​ടു​ത്ത​തി​നു ശേ​ഷം വീ​ണ്ടും ന​ന്പ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ ഫോ​ണ്‍ സം​ഭാ​ഷ​ണം ശ്ര​ദ്ധ​യി​ൽ പെ​ട്ട എ​ൽ​സി​യു​ടെ മ​ക​ൻ അ​ടു​ത്ത ന​ന്പ​ർ ആ​രാ​ഞ്ഞ​പ്പോ​ൾ ബാ​ങ്കി​ലേ​ക്ക് നേ​രി​ട്ടെ​ത്തി വി​വ​ര​ങ്ങ​ൾ ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ് ഫോ​ണ്‍ സം​ഭാ​ഷ​ണം അ​വ​സാ​നി​പ്പി​ക്ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഫോ​ണി​ൽ വ​ന്ന സ​ന്ദേ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വി​വി​ധ വാ​ല​റ്റു​ക​ളി​ലേ​ക്ക് 30,000രൂ​പ ട്രാ​ൻ​സ്ഫ​ർ ചെ​യ്യ​പ്പെ​ട്ട​താ​യി ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. തു​ട​ർ​ന്നു ബാ​ങ്കി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് വി​വ​രം മ​ന​സി​ലാ​കു​ന്ന​ത്.

എ​ന്നാ​ൽ ത​നി​യ്ക്ക് ര​ണ്ട് എ​ടി​എം കാ​ർ​ഡു​ക​ൾ ഉ​ള്ള​താ​യി ബാ​ങ്ക് അ​ധി​കൃ​ത​രും പ​റ​ഞ്ഞു​വെ​ന്നും ഇ​ത്ത​ര​ത്തി​ൽ ബാ​ങ്കി​ന്‍റെ വി​വ​ര​ങ്ങ​ൾ ത​ട്ടി​പ്പ് കാ​ർ​ക്ക് ല​ഭി​ക്കു​ന്ന​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്ബി​ഐ ബാ​ങ്കി​നും മാ​വേ​ലി​ക്ക​ര പോ​ലീ​സി​നും സൈ​ബ​ർ സെ​ല്ലി​ലും പ​രാ​തി​ക​ൾ ന​ൽ​കി.

Related posts