വാ​ള​യാ​ർ കേ​സി​ൽ സ​ർ​ക്കാ​രി​നോ​ട് റി​പ്പോ​ർ​ട്ട് തേ​ടു​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ

കൊ​ച്ചി: വാ​ള​യാ​ർ പീ​ഡ​ന​ക്കേ​സി​ൽ സ​ർ​ക്കാ​രി​നോ​ട് റി​പ്പോ​ർ​ട്ട് തേ​ടു​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ‍​യ​ങ്ങ​ൾ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. കേ​സി​ൽ നീ​തി ന​ട​പ്പാ​കു​മെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​മെ​ന്നും കൊ​ച്ചി‍​യിൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കേ​സി​ലെ പ്ര​തി​ക​ളെ വി​ട്ട​യ​ച്ച വി​ധി​ക്കെ​തി​രേ ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. കേ​സ് വാ​ദി​ച്ച പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ മാ​റ്റും. പ​ക​രം അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള മു​തി​ർ​ന്ന പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ക്കാ​നു​മാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം.

Related posts