മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടാ​ൻ  ഇ​നി​ എന്നും റെ​യ്ഡ്; ബ​സ് സ്റ്റാ​ൻ​ഡി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും ദി​വ​സേ​ന റെ​യ്ഡ്

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് ഇ​നി​മു​ത​ൽ മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്താ​ൻ എ​ന്നും റെ​യി​ൽ​വേ സ്റ്റേ​ഷനി​ലും ബ​സ് സ്റ്റാൻ​ഡി​ലും റെ​യ്ഡ് ന​ട​ത്തും. എ​ല്ലാ ടൂ​റി​സ്റ്റ് ബ​സു​ക​ളി​ലും ദി​വ​സേ​ന പ​രി​ശോ​ധ​ന ന​ട​ത്തും. സം​സ്ഥാ​ന​ത്ത് മ​യ​ക്കു​മ​രു​ന്നി​ന്‍റെ​യും മ​റ്റു ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ളു​ടേ​യും വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ സോ​ണ​ൽ എ​ഡി​ജി​പി​മാ​ർ​ക്കും റേഞ്ച് ഐ​ജി​മാ​ർ​ക്കും ജി​ല്ല പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്കും നി​ർ​ദ്ദേ​ശം ന​ൽ​കി.

കേ​ര​ള ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക്സ് സ്പെ​ഷ്യ​ൽ ആ​ക്ഷ​ൻ ഫോ​ഴ്സി​ന്‍റെ ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ് ഡി​ജി​പി മ​യ​ക്കു​മ​രു​ന്ന് വേ​ട്ട ശ​ക്ത​മാ​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. വി​ദ്യാ​ല​യ​ങ്ങ​ളു​ടെ പ​രി​സ​ര​ത്ത് മ​യ​ക്കു​മ​രു​ന്ന് ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ജു​വ​നൈ​ൽ ജ​സ്റ്റി​സ് നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ അ​നു​സ​രി​ച്ച് ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പു പ്ര​കാ​രം ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കും.

റെ​യി​ൽ​വേ പോ​ലീ​സി​ൽ എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് ഡി​വി​ഷ​ൻ രൂ​പീ​ക​രി​ക്കാ​നും ധാ​ര​ണ​യാ​യി. പോ​ലീ​സും എ​ക്സൈ​സും ചേ​ർ​ന്ന് സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്താ​ൻ വ്യാ​പ​ക റെ​യ്ഡു​ക​ൾ ന​ട​ത്തും.മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നും ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി അ​വ​രെ അ​തി​ൽ നി​ന്നും മു​ക്ത​രാ​ക്കി മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നും ക​ർ​മ​പ​രി​പാ​ടി രൂ​പീ​ക​രി​ക്കാ​ൻ ജി​ല്ല പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.

മ​യ​ക്കു​മ​രു​ന്നു ക​ട​ത്തു​ന്ന​വ​രെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും അ​വ​രു​ടെ നീ​ക്ക​ങ്ങ​ളെ​ക്കു​റി​ച്ചും ജി​ല്ല​ക​ളി​ൽ ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ​മാ​ർ എ​ല്ലാ ആ​ഴ്ച​യും ജി​ല്ല പോ​ലീ​സ് മേ​ധാ​വി​മാ​രെ സ​ന്ദ​ർ​ശി​ച്ച് വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണം. നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്​പി​മാ​ർ എ​ല്ലാ ആ​ഴ്ച​യും ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ​മാ​രു​മാ​യും യോ​ഗം ചേ​രും.

എ​ക്സൈ​സ് വ​കു​പ്പ് സം​സ്ഥാ​ന​ത്ത് തെ​ര​ഞ്ഞെ​ടു​ത്ത മൂ​വാ​യി​രം സ്കൂ​ളു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും. ഒ​രു സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​കൂ​ടി സ​ന്ദ​ർ​ശ​ന​വേ​ള​യി​ലു​ണ്ടാ​കും.എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സിം​ഗ്, എ​ഡി​ജി​പി എ​സ്.​ആ​ന​ന്ദ​കൃ​ഷ്ണ​ൻ, ഐ​ജി​യും കേ​ര​ള ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ്യ​ൽ ആ​ക്ഷ​ൻ ഫോ​ഴ്സ് സം​സ്ഥാ​ന നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​യ പി.​വി​ജ​യ​ൻ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts