ഇതുകൊണ്ടൊന്നും മതിവായില്ല; പ്രളയക്കെടുതിയിൽ വിറങ്ങലിച്ച കേരളത്തിന് കേന്ദ്രം അനുവദിച്ച സഹായം അപര്യാപ്തമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ വിറങ്ങലിച്ചു നിൽക്കുന്ന കേരളത്തിന് കേന്ദ്രം അനുവദിച്ച അടിയന്തര ധനസഹായം പര്യാപ്തമല്ലെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ. സംസ്ഥാനത്തിന് ദുരന്ത നിവാരണ പാക്കേജ് അനുവദിക്കണമെന്നും ലഭിച്ച തുകകൊണ്ട് അത്യാവശ്യം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ധനസഹായം സംബന്ധിച്ച വിഷയത്തിൽ കേന്ദ്രസർക്കാരിൽ നിന്ന് അനുകൂല നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. ബാണാസുര സാഗർ അണക്കെട്ടിന്‍റെ ഷട്ടറുകൾ ഉയർത്തിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ മന്ത്രി ചിരിച്ചുതള്ളി. ഇപ്പോഴത്തെ അവസരത്തിൽ വിവാദ വിഷയങ്ങളിൽ പ്രതികരിക്കാൻ താനില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

Related posts