യോ​ഗ്യ​രാ​യ ചെ​റു​പ്പ​ക്കാർ വരട്ടെ..! വി​ര​മി​ച്ച​വ​ർ​ക്ക് വീണ്ടും താ​ത്കാ​ലി​ക നി​യ​മ​നം നൽകാനുള്ള റെയിൽവേയുടെ നൽകുന്നതിനെതിരേ എം.​ബി.​രാ​ജേ​ഷ് എം​പി

പാ​ല​ക്കാ​ട്: വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് താ​ത്കാ​ലി​ക നി​യ​മ​നം ന​ല്കാ​നു​ള്ള റെ​യി​ൽ​വേ നീ​ക്ക​ത്തി​നെ​തി​രേ എം.​ബി.​രാ​ജേ​ഷ് എം​പി റെ​യി​ൽ​വേ​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​നും പാ​ല​ക്കാ​ട് ഡി​വി​ഷ​ണ​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ ന​രേ​ഷ് ലാ​ൽ​വാ​നി​ക്കും ക​ത്ത​യ​ച്ചു.കേ​ന്ദ്ര​സ​ർ​ക്കാ​ർ പി​ന്തു​ട​രു​ന്ന ന​യ​മാ​ണ് റെ​യി​ൽ​വേ​യി​ൽ സ്ഥി​ര​നി​യ​മ​ന​ത്തി​നു ത​ട​സ​മാ​കു​ന്ന​ത്.

കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​യം തി​രു​ത്തി അ​തി​നു​മു​ന്പാ​യി താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്നു​വെ​ങ്കി​ൽ വി​ര​മി​ച്ച​വ​ർ​ക്കു​പ​ക​രം യോ​ഗ്യ​രാ​യ ചെ​റു​പ്പ​ക്കാ​രെ​യാ​ണ് പ​രി​ഗ​ണി​ക്കേ​ണ്ട​ത്. ചെ​റു​പ്പ​ക്കാ​ർ​ക്ക് താ​ത്കാ​ലി​ക നി​യ​മ​ന​ങ്ങ​ളി​ൽ​പോ​ലും അ​വ​സ​രം ന​ല്കി​ല്ലെ​ന്ന നി​ല​പാ​ട് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. റെ​യി​ൽ​വേ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​ന് ആ​ക്കം​കൂ​ട്ടു​ന്ന​തു​കൂ​ടി​യാ​ണ് ഈ ​തീ​രു​മാ​നം.

അ​ഭ്യ​സ്ത​വി​ദ്യ​രും തൊ​ഴി​ൽ​ര​ഹി​ത​രു​മാ​യ ല​ക്ഷ​ക്ക​ണ​ക്കി​നു യു​വാ​ക്ക​ളോ​ടു​ള്ള സ​ർ​ക്കാ​രി​ന്‍റെ വ​ഞ്ച​ന​യാ​ണി​ത്. തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന വാ​ഗ്ദാ​നം ന​ല്കി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​വ​ർ ഉ​ള്ള അ​വ​സ​രം​പോ​ലും നി​ഷേ​ധി​ക്കു​ക​യാ​ണ്. ഈ ​തീ​രു​മാ​നം ഉ​പേ​ക്ഷി​ക്കാ​ൻ റെ​യി​ൽ​വേ ത​യാ​റാ​ക​ണം.

നി​ല​വി​ലു​ള്ള നി​ര​വ​ധി ഒ​ഴി​വു​ക​ൾ റെ​യി​ൽ​വേ​യു​ടെ കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ മു​ഴു​വ​ൻ ഒ​ഴി​വു​ക​ളും നി​യ​മാ​നു​സൃ​ത സ്ഥി​ര​നി​യ​മ​ന​ങ്ങ​ളി​ലൂ​ടെ നി​ക​ത്ത​ണ​മെ​ന്നും എം.​ബി.​രാ​ജേ​ഷ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts