മ​നം പോ​ലെ മം​ഗ​ല്യം…! ആ​ന​ക്ക​ര​യ്ക്കു മ​രു​മ​ക​ളാ​യി മെ​ക്സി​ക്കോ സു​ന്ദ​രി; ച​ട​ങ്ങി​ന് എ​ത്തിയത്‌ ആ​ൻ​ഡ്രി​യ​യു​ടെ മാ​താ​പി​താ​ക്ക​ളും ഏ​ക സ​ഹോ​ദ​ര​നും

ഷൊ​ർ​ണൂ​ർ: മ​നം പോ​ലെ മം​ഗ​ല്യം… ആ​ന​ക്ക​ര​യ്ക്ക് മ​രു​മ​ക​ളാ​യി മെ​ക്സി​ക്കോ സു​ന്ദ​രി.

ആ​ന​ക്ക​ര മു​ണ്ട്ര​ക്കോ​ട് പു​ലി​പ്രവ​ള​പ്പി​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ​കു​ട്ടി​യു​ടെ​യും ല​ത​യു​ടെ​യും മ​ക​ൻ ശ്രീ​കു​മാ​റാ​ണ് കേ​ര​ള ശൈ​ലി​യി​ൽ മെ​ക്സി​ക്കോ​ക്കാ​രി ആ​ൻ​ഡ്രി​യ​യെ താ​ലി ചാ​ർ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഷൊ​ർ​ണൂ​രി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. മെ​ക്സി​ക്ക​ൻ സ്വ​ദേ​ശി​ക​ളാ​യ ഏ​ഡ്വേ​ർ​ഡോ- തെ​രേ​സ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് അ​റ്റ്​ലാന്‍റ​യി​ൽ ഗ്രാ​ഫി​ക് ഡി​സൈ​ന​റാ​യ ആ​ൻ​ഡ്രി​യ.

ശ്രീ​കു​മാ​ർ അ​റ്റ്‌ലാന്‍റ​യി​ൽ കം​പ്യൂ​ട്ട​ർ എ​ൻ​ജീ​നീ​യ​ർ ആ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ ജോ​ലി​ചെ​യ്യു​ന്ന ശ്രീ​കു​മാ​ർ ഇ​വി​ടെ വ​ച്ചാ​ണ് ആ​ൻ​ഡ്രി​യ​യെ പ​രി​ച​യ​പ്പെ​ടു​ന്ന​തും വി​വാ​ഹ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തും

വി​വാ​ഹ​നി​ശ്ച​യം മെ​ക്സി​ക്കോ​യി​ലാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളു​ടെ താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണ് വി​വാ​ഹം പ​ര​ന്പ​രാ​ഗ​ത ച​ട​ങ്ങു​ക​ളോ​ട ഷൊ​ർ​ണൂ​രി​ൽ ന​ട​ത്തി​യ​ത്.

ആ​ൻ​ഡ്രി​യ​യു​ടെ മാ​താ​പി​താ​ക്ക​ളും ഏ​ക സ​ഹോ​ദ​ര​നും ച​ട​ങ്ങി​ന് എ​ത്തി​യി​രു​ന്നു.

Related posts

Leave a Comment