വീ​ട്ടി​ല്‍ ക​യ​റ​രുത്…! ​ വി​വാ​ഹ​മോ​ച​ന​ത്തി​ന് കേ​സ് കൊ​ടു​ത്ത യു​വ​തി​യെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച ഭ​ര്‍​ത്താ​വിന് മുട്ടന്‍പണി

ബാ​ലു​ശ്ശേ​രി: വി​വാ​ഹ​മോ​ച​ന​ത്തി​ന് കേ​സ് കൊ​ടു​ത്ത യു​വ​തി​യു​ടെ വീ​ട് ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച പ്ര​തി​യെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പി​ച്ചു. ഭ​ര്‍​ത്താ​വ് ന​ടു​വ​ണ്ണൂ​ര്‍ പ​ര​പ്പി​ല്‍ റ​യീ​സ് (35) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.​

ക​ണ്ണാ​ടി​പ്പൊ​യി​ല്‍ സ്വ​ദേ​ശി​യാ​യ യു​വ​തി ഭ​ര്‍​ത്താ​വി​ന്‍റെ പീ​ഡ​ന​ത്തി​ല്‍ സ​ഹി​കെ​ട്ട് വി​വാ​ഹ​മോ​ച​ന കേ​സ് കൊ​ടു​ത്തെ​ങ്കി​ലും വി​വാ​ഹ​മോ​ച​ന​ത്തി​ന് റ​യീ​സ് ത​യാ​റാ​യി​ല്ല.

വീ​ട്ടി​ല്‍ ക​യ​റ​രു​തെ​ന്ന പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ര്‍​ഡ​ര്‍ ലം​ഘി​ച്ച് വീ​ട്ടി​ലെ​ത്തി​യും ഇ​യാ​ള്‍ അ​ക്ര​മം കാ​ണി​ക്കാ​റു​ണ്ട്. ഒ​രു മാ​സം മു​മ്പ് കോ​ട​തി​യി​ല്‍​വ​ച്ചും യു​വ​തി​യെ ആ​ക്ര​മി​ച്ച​താ​യി പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ പ്ര​തി യു​വ​തി​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ന്ന​തു ക​ണ്ട് സ​മീ​പ​ത്തെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ​ത്തി ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment