ഈ അച്ഛനും മകനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്…! കണ്ണുതുറക്കാത്തഅധികാരികള്‍ക്കു മുന്നിലേക്ക് ഈ ചിത്രം സമര്‍പ്പിക്കുന്നു; സംഭവം കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് മുന്നില്‍

മഴ തിമിർത്തു പെയ്യുന്പോഴും റോഡിലെയും വശങ്ങളിലെയും വെ​ള്ള​ക്കെ​ട്ടി​ന് മാ​ത്രം ഒ​രു​കാ​ല​ത്തും പ​രി​ഹാ​ര​മി​ല്ല. ഒ​രു ദി​വ​സം മ​ഴ നി​ര്‍​ത്താ​തെ പെ​യ്താ​ല്‍ പി​ന്നെ പ​റ​യു​ക​യേ വേ​ണ്ട.​

വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​താ​ണ് സ്ഥി​തി. റോ​ഡേ​തെ​ന്ന​റി​യാ​ത്ത അ​വ​സ്ഥ. ഓ​വു​ചാ​ലു​ക​ളി​ല്‍ വീ​ണ് ജീ​വ​ന്‍ വെ​ടി​ഞ്ഞ​വ​ര്‍ എ​ത്ര​യോ… എ​ന്നി​ട്ടും ക​ണ്ണു​തു​റ​ക്കാ​ത്ത അ​ധി​കാ​രി​ക​ളോ​ട് എ​ന്തു​പ​റ​യാ​ന്‍.

കോ​ഴി​ക്കോ​ട് ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ന് മു​ന്നി​ല്‍ നി​ന്നുള്ള ദൃശ്യമാണിത്. പു​തി​യ ബ​സ്‌‌സ്റ്റാ​ന്‍​ഡി​ന് സ​മീ​പം ഫുട്പാ​ത്തേ​ത്, റോ​ഡേ​ത് എ​ന്നു തി​രി​ച്ച​റി​യാ​നാ​കാ​തെ വെ​ള്ള​ക്കെ​ട്ടി​ല്‍ നി​ല​തെ​റ്റി വീ​ഴു​ക​യാ​ണ് ഈ ​അച്ഛനും മ​ക​നും.

ആ​രു​ടെയോ ക​രു​ണ​കൊ​ണ്ട് വ​ലി​യ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. വ​ല്ല ഓ​ട​യി​ലേ​ക്കു​മാ​യി​രു​ന്നെ​ങ്കി​ല്‍… ഇ​നി​യും ക​ണ്ണു​തു​റ​ക്കാ​ത്ത​ അധികാരികൾക്കു മു​ന്നി​ലേ​ക്ക് ഈ ​ചി​ത്രം സ​മ​ര്‍​പ്പി​ക്കു​ന്നു.

ര​മേ​ശ് കോ​ട്ടൂ​ളി

Related posts