മ​രു​ന്നു ല​ഭി​ക്കാ​ൻ മാ​ർ​ഗ​മി​ല്ല, നാ​ട്ടി​ലൊ​രി​ട​ത്തും ല​ഭ്യ​മ​ല്ല! ര​ണ്ടു വ​യ​സു​കാ​രി​ക്ക് ബം​ഗ​ളൂ​രു​വി​ൽ നി​ന്നു മ​രു​ന്നെ​ത്തി​ച്ച് പോ​ലീ​സ്

എ​ട​ക്ക​ര: ര​ണ്ടു വ​യ​സു​കാ​രി​ക്ക് മ​രു​ന്നു ല​ഭി​ക്കാ​ൻ മാ​ർ​ഗ​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​യ കു​ടും​ബ​ത്തി​നു സ​ഹാ​യ​മാ​യി പോ​ലീ​സ്. വി​വ​ര​മ​റി​ഞ്ഞു മ​രു​ന്നു ബം​ഗ​ളൂ​രു​വി​ൽ നി​ന്ന​ത്തെി​ച്ചാ​ണ് വ​ഴി​ക്ക​ട​വ് പോ​ലീ​സ് മാ​മാ​ങ്ക​ര ന​റു​ക്കും​പൊ​ട്ടി​യി​ലെ കു​ടും​ബ​ത്തി​നു സ​ഹാ​യ​മേ​കി​യ​ത്.

ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ നി​ന്നു ചി​കി​ത്സ ക​ഴി​ഞ്ഞു വീ​ട്ടി​ൽ ക​ഴി​യു​ന്ന ര​ണ്ടു വ​യ​സു​കാ​രി​യു​ടെ മ​രു​ന്ന് ക​ഴി​ഞ്ഞി​ട്ട് ര​ണ്ടു മാ​സ​മാ​യി​രു​ന്നു. നാ​ട്ടി​ലൊ​രി​ട​ത്തും ല​ഭ്യ​മ​ല്ലാ​ത്ത മ​രു​ന്നു ലോ​ക്ക്ഡൗ​ണ്‍ മൂ​ലം ഇ​വ​ർ​ക്ക് എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​തു​മി​ല്ല.

ഇ​തി​നി​ടെ കു​ട്ടി​യു​ടെ പി​താ​വ് വി​ദേ​ശ​ത്തു നി​ന്നു വ​ഴി​ക്ക​ട​വ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ എം. ​അ​സൈ​നാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു. എ​സ്ഐ ബം​ഗ​ളൂ​രു​വി​ലു​ള്ള കെ​എം​സി​സി പ്ര​വ​ർ​ത്ത​ക​ൻ പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി ശി​ഹാ​ബു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫാ​ർ​മ​സി​യി​ൽ നി​ന്നു മ​രു​ന്നു വാ​ങ്ങി കേ​ര​ള​ത്തി​ലേ​ക്കു​ള്ള പാ​ർ​സ​ൽ ലോ​റി​യി​ലെ ഡ്രൈ​വ​ർ വ​ശം കൊ​ടു​ത്ത​യ​ച്ചു.

ബേ​പ്പൂ​രി​ലേ​ക്ക് മ​ത്സ്യം ക​യ​റ്റാ​ൻ വ​ന്ന ലോ​റി ഡ്രൈ​വ​ർ അ​റ​ഫാ​ത്ത് മ​രു​ന്ന് കോ​ഴി​ക്കേ​ട്ടെ പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​ല​ത്തെി​ച്ചു. ഇ​വി​ടെ നി​ന്നു രാ​മ​നാ​ട്ടു​ക​ര വ​ഴി ഹൈ​വേ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ മ​ല​പ്പു​റ​ത്ത​ത്തെി​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​സ്ഐ എം. ​അ​സൈ​നാ​ർ, പോ​ലീ​സു​കാ​രാ​യ ശ​രീ​ഫ്, നി​ധി​ൻ, അ​ഭി​ലാ​ഷ്, ജാ​വീ​ദ് എ​ന്നി​വ​ർ ന​റു​ക്കും​പൊ​ട്ടി​യി​ലെ വീ​ട്ടി​ല​ത്തെി കു​ടും​ബ​ത്തി​ന് മ​രു​ന്നു കൈ​മാ​റി.

Related posts

Leave a Comment