മെഡിസെപ്: ആവശ്യങ്ങൾ പരിഗണിക്കാത്തതിൽ ജീവനക്കാർക്കു പ്രതിഷേധം

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കാ​യു​ള്ള മെ​ഡി​സെ​പ് പ​രി​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ധ​ന​കാ​ര്യ​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രേ സ​ർ​വീ​സ് സം​ഘ​ട​ന​ക​ൾ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​തെ സ​ർ​ക്കാ​ർ. പു​തു​താ​യി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്കും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ 2022 മു​ത​ലു​ള്ള പ്രീ​മി​യം അ​ട​യ്ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് സ​ർ​വീ​സ് സം​ഘ​ട​ന​ക​ൾ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ പു​ന​പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കാ​ത്ത​ത് ജീ​വ​ന​ക്കാ​രു​ടെ രോ​ഷ​ത്തി​നും പ്ര​തി​ഷേ​ധ​ത്തി​നും കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

2022 ജൂ​ലൈ​യി​ലാ​ണ് പ​ദ്ധ​തി നി​ല​വി​ൽ വ​ന്ന​ത്. മൂ​ന്ന് വ​ർ​ഷ​ക്കാ​ല​ത്തേ​ക്ക് മാ​സം തോ​റും ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​ത്തി​ൽ നി​ന്നും 500 രൂ​പ വീ​തം 18000 രൂ​പ​യാ​ണ് സ​ർ​ക്കാ​ർ പ്രീ​മി​യ​മാ​യി പി​ടി​യ്ക്കു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം മെ​ഡി​സെ​പ്പ് ക​രാ​ർ അ​വ​സാ​നി​ക്കും. പ്ര​തി​വ​ർ​ഷം 550 കോ​ടി രൂ​പ​യാ​ണ് ഇ​ൻ​ഷു​റ​ൻ​സ് ക​ന്പ​നി​യ്ക്ക് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​ത്.

പു​തു​താ​യി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന ജീ​വ​ന​ക്കാ​രും 2022 മു​ത​ലു​ള്ള പ്രീ​മി​യം അ​ട​യ്ക്ക​ണ​മെ​ന്നാ​ണ് ധ​ന​കാ​ര്യ​വ​കു​പ്പ് ക​ഴി​ഞ്ഞ മാ​സം ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഈ ​ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ക​രാ​ർ അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ൻ​പ് സ​ർ​വീ​സ് സം​ഘ​ട​ന​ക​ളു​മാ​യി വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്നാ​ണ് സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യം.
ഇ​ക്കാ​ര്യം സ​ർ​ക്കാ​രി​നെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചെ​ങ്കി​ലും തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്കാ​ത്ത​താ​ണ് ജീ​വ​ന​ക്കാ​രെ അ​മ​ർ​ഷ​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment