മ​ത മൈ​ത്രി​യു​ടെ സ​ന്ദേ​ശം; എ​രു​മേ​ലി വാ​വ​ര് മ​സ്ജി​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ൽ അ​ന്ന​ദാ​നം നടത്തി

അ​മ്പ​ല​പ്പു​ഴ: മ​ത മൈ​ത്രി​യു​ടെ സ​ന്ദേ​ശ​മു​യ​ർ​ത്തി അ​യ്യ​പ്പ​ൻ്റെ മാ​തൃ​സ്ഥാ​നീ​യ​രാ​യ അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ൽ എ​രു​മേ​ലി വാ​വ​ര് മ​സ്ജി​ദി​ൻ്റെ നേ​തൃ​ത്വ​ത്തി​ൽ അ​യ്യ​പ്പ ഭ​ക്ത​ർ​ക്കാ​യി അ​ന്ന​ദാ​നം.

അ​മ്പ​ല​പ്പു​ഴ യോ​ഗം പേ​ട്ട സം​ഘ​ത്തി​ൻ്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന അ​ന്ന​ദാ​ന​ത്തി​ൻ്റെ ഇ​രു​പ​ത്തി​ഒ​ന്നാം ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച​യാ​ണ് പ​തി​വ് തെ​റ്റി​ക്കാ​തെ എ​രു​മേ​ലി വാ​വ​ർ മ​സ്ജി​ദ് ഭാ​ര​വാ​ഹി​ക​ൾ വ​ഴി​പാ​ടാ​യി ക്ഷേ​ത്ര​ത്തി​ൽ അ​ന്ന​ദാ​നം ന​ട​ത്തി​യ​ത്.

ഏ​താ​ണ്ട് ഒ​ന്ന​ര​പ്പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഈ ​അ​ന്ന​ദാ​നം മു​റ​തെ​റ്റാ​തെ ഇ​വ​ർ ന​ട​ത്തി​വ​രി​ക​യാ​ണ്. അ​യ്യ​പ്പ​നും വാ​വ​രും ത​മ്മി​ലു​ള്ള ബ​ന്ധം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​ൻ്റെ പ്ര​തീ​ക​മാ​യാ​ണ് ജാ​തി മ​ത വേ​ർ​തി​രി​വു​ക​ളി​ല്ലാ​തെ എ​രു​മേ​ലി മ​സ്ജി​ദ് ഭാ​ര​വാ​ഹി​ക​ൾ അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ അ​ന്ന​ദാ​നം ന​ട​ത്തു​ന്ന​ത്.

​അ​യ്യ​പ്പ​ഭ​ക്ത​രും ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഭ​ക്ത​രു​മ​ട​ക്കം ആ​യി​ര​ത്തി അ​ഞ്ഞൂ​റി​ലേ​റെ​പ്പേ​ർ​ക്കാ​ണ് അ​ന്ന​ദാ​നം ന​ൽ​കി​യ​ത്. മ​സ്ജി​ദ് സെ​ക്ര​ട്ട​റി മി​ഥു ലാ​ജ്, സി.​എം. അ​ബ്ദു​ൾ നി​സാ​ർ., ഷ​ഹ​നാ​സ്, വാ​വ​ര് പ്ര​തി​നി​ധി ആ​സാ​ദ് താ​ഴ​ത്തു വീ​ട്ടി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്ന​ദാ​ന വ​ഴി​പാ​ട് ന​ട​ത്തി​യ​ത്.

Related posts

Leave a Comment