മാവേലിക്കര: മുളകുപൊടിയെറിഞ്ഞ് വയോധികയുടെ മാല പൊട്ടിച്ചു കടന്ന കേസില്‍ സഹോദരങ്ങള്‍ പിടിയില്‍. മാവേലിക്കര, കണ്ടിയൂര്‍, പടാര്യത്ത് സിജുഭവനം സിജുമോന്‍ (28), രഞ്ജുമോള്‍ (37) എന്നിവരാണ് പിടിയിലായത്. നവംബര്‍ 28ന് ഉച്ചയോടെ കണ്ടിയൂര്‍ പള്ളിയില്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന സതിയമ്മ(73)യുടെ രണ്ടരപ്പവന്റെ മാല മുളകുപൊടിയെറിഞ്ഞ് പൊട്ടിച്ചെടുക്കുകയായിരുന്നു.
സതിയമ്മയുടെ കയ്യിലെ വള ഊരിയെടുക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാഞ്ഞതിനെത്തുടര്ന്ന് പ്രതി കടന്നുകളയുകയുമായിരുന്നു. സംഭവത്തില്‍ മാവേലിക്കര പോലീസ് നടത്തിയ അന്വേണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഈ വീടിനെക്കുറിച്ചു വ്യക്തമായി അറിയാവുന്ന ആരോ ആണ് മോഷണം നടത്താന്‍ സാധ്യതയെന്നു മനസിലാവുകയും തുടര്‍ന്ന് സമീപവാസികളെയും സാമാന കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട കുറ്റവാളികളെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ പിടി കൂടിയത്.
പോലീസ് അന്വേഷണം തന്നിലേക്ക് നീളുന്നതിന് സാധ്യതയുണ്ടെന്ന് നാട്ടില്‍ കിംവദന്തി പരന്നതിനെത്തുടര്‍ന്ന് സിജുമോന്‍ ഒളിവില്‍ പോകുകയായിരുന്നു.സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇയാള്‍ നാട്ടിലെ പോലീസ് അന്വേഷണപുരോഗതി മനസിലാക്കിയിരുന്നത്. ഇയാളുടെ ബന്ധുവീടുകള്‍ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിനൊടുവില്‍ ഓച്ചിറ ആലുംപീടിക ബീവറേജ് ഔട്ട്ലെറ്റിനു സമീപത്തു നിന്നും പിടികൂടുകയായിരുന്നു.
സഹോദരി രഞ്ജുമോള്‍ക്ക് ബാങ്കില്‍ പണം അടയ്ക്കുന്നതിന് വന്ന സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് രഞ്ജുമോള്‍ നല്കിയ നിര്‍ദേശം അനുസരിച്ചു കുറ്റകൃത്യം ചെയ്തതെന്ന് സിജുമോന്‍ പറഞ്ഞു. രഞ്ജുമോളും, മോഷണത്തിന് ഇരയായ സതിയമ്മയും കണ്ടിയൂര്‍ പള്ളിയില്‍ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.
മാവേലിക്കര പോലീസ് ഇന്‍സ്പെക്ടര്‍ സി. ശ്രീജിത്ത്, എസ് ഐ എന്‍.യു. അനന്തു, എഎസ് ഐ പ്രസന്നകുമാരി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, അരുണ്‍ ഭാസ്ക്കര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ആര്. ജിഷ്ണു, വി.എസ്. അനന്തമൂര്‍ത്തി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ സിജുമോനെയും രഞ്ജുമോളെയും ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മാജിസ്ട്രേറ്റ് കോടതി-1ല്‍ ഹജരാക്കി റിമാന്‍ഡ് ചെയ്തു.