ഉയർന്ന രക്തസമ്മർദം, ഉയർന്ന ഗ്ലൂക്കോസ് നില, നല്ല കൊളസ്ട്രോളിന്റെ(എച്ച്ഡിഎൽ) അളവിലുളള കുറവ് തുടങ്ങി ആരോഗ്യജീവിതത്തിനു ഭീഷണിയായ ഒരു കൂട്ടം റിസ്ക് ഘടകങ്ങളെ ഒന്നായി മെറ്റബോളിക് സിൻഡ്രോം എന്നു വിളിക്കുന്നു. ഇത്തരം ഘടകങ്ങൾ ഒന്നിച്ചു വരുന്നതു കൊറോണറി ആർറി രോഗം(ഹൃദയരോഗം), മസ്തിഷ്കാഘാതം, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുളള സാധ്യത വർധിപ്പിക്കുന്നു. മെറ്റബോളിക് സിൻഡ്രോമിനു കാരണങ്ങൾ പലത്. എന്നാൽ എല്ലാ അമിതവണ്ണവുമായി ബന്ധമുളളതാണ്.
മെറ്റബോളിക് സിൻഡ്രോം:
റിസ്ക് ഘടകങ്ങൾ
- ശരീരത്തിന്റെ മധ്യഭാഗത്തും മുകൾഭാഗത്തും അമിതഭാരം ഉണ്ടാകുന്ന അവസ്ഥ (സെൻട്രൽ ഒബീസിറ്റി)
- ഇൻസുലിനോടു ശരീരം പ്രതികൂലമായി പ്രതികരിക്കുന്ന അവസ്ഥ. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കൃത്യമായ തോതിൽ നിയന്ത്രിച്ചു നിർത്തുകയാണ് ഇൻസുലിന്റെ ധർമം. ഇൻസുലിൻ ഉപയോഗപ്പെടുത്താനാകാതെ വരുന്നതോടെ രക്തത്തിലെ ഗ്ലൂക്കോസ്, കൊഴുപ്പ് എന്നിവയുടെ തോത് അനിയന്ത്രിതമായി വർധിക്കുന്നു.
മറ്റു ഘടകങ്ങൾ
- പ്രായമാകുന്ന സ്ഥിതി
- പാരന്പര്യഘടകങ്ങൾ
- ഹോർമോണ് വ്യതിയാനം
- വ്യായാമമില്ലായ്മ മെറ്റബോളിക് സിൻഡ്രോം ഉളളവരിൽ വർധിച്ച തോതിൽ രക്തം കട്ടിയാകുന്ന അവസ്ഥ കാണപ്പെടാറുണ്ട്.
ലക്ഷണങ്ങൾ
- അരക്കെിനും വയറിനും ചുറ്റും അധികഭാരം. വലിയ അരക്കെട്ട്: പുരുഷന്മാർക്ക് 40 ഇഞ്ചിൽ കൂടുതലും സ്ത്രീകൾക്ക് 35 ഇഞ്ചിൽ കൂടുതലും.
- രക്തസമ്മർദം 130/85 mm Hg യിൽ കൂടുതൽ ആകുന്ന അവസ്ഥ.
- ആഹാരത്തിനു മുന്പുളള രക്തപരിശോധനയിൽ പഞ്ചസാരയുടെ തോത് 100 mg/dLനു തുല്യമോ അതിൽ കൂടുതലോ ആകുന്ന സ്ഥിതി
- അരയ്ക്കു ചുറ്റുമുളള അളവ്: പുരുഷൻ
101.6 സെൻറിമീറ്ററിൽ കൂടുതൽ
സ്ത്രീ 88.9 സെൻറിമീറ്ററിൽ കൂടുതൽ - നല്ല കോളസ്ട്രോളായ എച്ച്ഡിഎലിന്റെ അളവിലുണ്ടാകുന്ന കുറവ്
പുരുഷൻ 40 mg/dLനു താഴെ
സ്ത്രീ 50 mg/dL നു താഴെ - രക്തത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവ് 150 mg/dLനു തുല്യമോ അതിൽ കൂടുതലോ ആവുക
പരിശോധനകൾ
- ബിപി പരിശോധന
- ഗ്ലൂക്കോസ് ടെസ്റ്റ്
- എച്ച്ഡിഎൽ കൊളസ്ട്രോൾ അളവ്
- എൽഡിഎൽ കൊളസ്ട്രോൾ അളവ്
- ആകെ കൊളസ്ട്രോൾ അളവ്
- ട്രൈഗ്ലിസറൈഡ്സ് നില
ചികിത്സ
ചികിത്സയുടെ പ്രധാന ഉദ്ദേശ്യം ഹൃദയരോഗങ്ങളുടെയും പ്രമേഹത്തിെന്റെയും സാധ്യത കുറയ്ക്കുക എന്നതാണ്. ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾക്കൊപ്പം ജീവിതശൈലിയിലുളള മാറ്റവും അനിവാര്യം. ഇതു രക്തത്തിലെ പഞ്ചസാര, എൽഡിഎൽ കൊളസ്ട്രോൾ എന്നിവയുടെ തോതു കുറയ്ക്കുന്നതിനു ഫലപ്രദം.
ചില നിർദേശങ്ങൾ
- ഭാരം കുറയ്ക്കുക. നിലവിലുളള ഭാരത്തിന്റെ 7 മുതൽ 10 ശതമാനം വരെ കുറയ്ക്കുക. ദിവസവും 500 – 1000 കലോറിയിൽ കൂടുതൽ ഉൗർജം ശരീരത്തിന് ആവശ്യമില്ല.
- ദിവസവും 30 മിനിട്ട് വ്യായാമം ശീലമാക്കുക
- കൊളസ്ട്രോൾ കുറയ്ക്കാനുളള വിവിധ മാർഗങ്ങൾ സ്വീകരിക്കുക. എണ്ണ ഏതായാലും മിതമായി ഉപയോഗിക്കുക.
- ഭാരം കുറയ്ക്കൽ, വ്യായാമം, ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ എന്നിവയുടെ സഹായത്തോടെ രക്തസമ്മർദം കുറയ്ക്കുക.
- പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുക.
മെറ്റബോളിക് സിൻഡ്രോം:സങ്കീർണാവസ്ഥകൾ
- ആർട്ടീരിയോസ്ക്ളീറോസിസ്
- കടുത്ത പ്രമേഹം
- ഹൃദയാഘാതം
- കിഡ്നി രോഗങ്ങൾ
- നോണ് ആൽക്കഹോളിക് ഫാറ്റി ലിവർ രോഗങ്ങൾ
ശ്രദ്ധിക്കുക
- കൊഴുപ്പു കുറഞ്ഞ ഭക്ഷണം ശീലമാക്കുക. പഴങ്ങൾ, പച്ചക്കറികൾ, തവിടു കളയാത്ത ധാന്യങ്ങൾ എന്നിവ ദിവസവും ഭക്ഷണത്തിലുൾപ്പെടുത്തുക.
- ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക
- ബോഡി മാസ് ഇൻഡക്സ് 25 ൽ കുറയ്ക്കുക
- രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയുടെ തോതും നിയന്ത്രണവിധേയമാക്കുക
- പുകവലിയും മദ്യപാനവും പൂർണമായും ഉപേക്ഷിക്കുക.
- ആഴ്ചയിൽ രണ്ടു തവണയെങ്കിലും ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ മീനുകൾ(മത്തി, അയല…) കറിവച്ചു കഴിക്കുക. എണ്ണയിൽ മുക്കി വറുത്ത വിഭവങ്ങൾ ഒഴിവാക്കുക
