മേതില്‍ ദേവിക നായികയാവുമോയെന്ന് ആന്റോ ജോസഫ് എന്നോട് ചോദിച്ചു ! മമ്മൂട്ടി ആവശ്യപ്പെട്ടിട്ടായിരിക്കണം അത്; ഷിബു ചക്രവര്‍ത്തി പറയുന്നതിങ്ങനെ…

മലയാളത്തിലെ അറിയപ്പെടുന്ന നര്‍ത്തകിയാണ് മേതില്‍ ദേവിക. ഇപ്പോള്‍ മേതില്‍ ദേവികയെപ്പറ്റി അധികം ആര്‍ക്കും അറിയാത്ത ഒരു കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി.

മമ്മൂട്ടിയുടെ നായികയാകാനുള്ള ക്ഷണം മേതില്‍ ദേവിക നിരസിച്ച കാര്യമാണ് ഷിബു ചക്രവര്‍ത്തി വെളിപ്പെടുത്തിയത്.മമ്മൂട്ടി ചെയര്‍മാനായ സ്വകാര്യ ചാനലിലെ ഒരു പരിപാടിയുടെ വിധികര്‍ത്താവായി എത്തിയ മേതിലിന്റെ നൃത്തം കണ്ട് നിര്‍മ്മാതാവ് ആന്റോ ജോസഫ് തന്നെ വിളിക്കാനിടയായ സാഹചര്യം പരാമര്‍ശിച്ചു കൊണ്ടാണ് ഷിബു ചക്രവര്‍ത്തി ഇക്കാര്യം വ്യക്തമാക്കിയത്.

ഷിബു ചക്രവര്‍ത്തിയുടെ വാക്കുകള്‍ ഇങ്ങനെ…’ജി വേണുഗോപാല്‍ ആലപിച്ച ‘ചന്ദന മണിവാതില്‍ പാതിചാരി’ എന്ന ഗാനത്തിന് മേതില്‍ ഒരിക്കല്‍ ചുവടുവയ്ക്കുകയുണ്ടായി.

എന്തൊരു ഗ്രേയ്സ് ആയിരുന്നു ആ മൂവ്‌മെന്റിന്. ആ ഷോ കണ്ടിട്ട് ഇന്നത്തെ പ്രമുഖ നിര്‍മ്മാതാവായ ആന്റോ ജോസഫ് എന്നെ വിളിച്ചു. മേതില്‍ സിനിമയില്‍ അഭിനയിക്കുമോ എന്നായിരുന്നു ആന്റോയ്ക്ക് അറിയേണ്ടിയിരുന്നത്.

ഹീറോയിന്‍ വേഷം ചെയ്യുമോ എന്ന് ഒന്ന് ചോദിക്കുമോയെന്ന് ആന്റോ എന്നോട് ചോദിച്ചു. മമ്മൂക്ക ആവശ്യപ്പെട്ടിട്ട് ആയിരിക്കണമത്. അങ്ങിനെ ആന്റോ പറഞ്ഞിട്ടുമില്ല. പക്ഷേ, ആന്റോ പറഞ്ഞ കാര്യം ഞാന്‍ മേതിലിനോട് ചോദിച്ചു. താല്‍പര്യമില്ലെന്നായിരുന്നു അവരുടെ മറുപടി.

സ്വന്തം ഫീല്‍ഡില്‍ അല്ലാതെ മറ്റൊന്നിലും അവര്‍ക്ക് താല്‍പര്യമില്ലായിരുന്നു. അവരുടെയൊക്കെ ഒരു ശക്തിയും അതാണ്.

ഒരു ചെറിയ ഡാന്‍സ് ഫോം ചെയ്യുമ്പോള്‍ പോലും എന്തൊരു ഗ്രേസ് ആണവര്‍ക്ക്. നൃത്തവുമായി ബന്ധപ്പെട്ട് എന്തു സംശയം വന്നാലും ഞാന്‍ ആദ്യം വിളിക്കുക മേതിലിനെയാണ്’.

Related posts

Leave a Comment