മണ്ണില്‍ പണിയുന്ന കര്‍ഷകര്‍ക്കൊപ്പമെന്ന് വീണ്ടും പ്രഖ്യാപിച്ച് മിയ ഖലീഫ ! പോണ്‍താരത്തിനു പിന്തുണയുമായി ഇവരുടെ ആരാധകരും;വീഡിയോ കാണാം…

കര്‍ഷകര്‍ക്ക് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് ലെബനീസ് പോണ്‍താരം മിയ ഖലീഫ. ട്വിറ്ററിലൂടെ ഇന്ത്യന്‍ ഭക്ഷണം കഴിക്കുന്ന വീഡിയോ താരം പങ്കുവെച്ചാണ് കര്‍ഷകര്‍ക്കൊപ്പമെന്ന് വീണ്ടും വ്യക്തമാക്കിയത്.

വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ച് കഴിഞ്ഞു. ഇവരുടെ ആരാധകര്‍ ഒന്നടങ്കം ഈ വീഡിയോ ഏറ്റെടുത്തതോടെയാണിത്.

മിയയുടെ ആദ്യ പോസ്റ്റിനെ നിരവധി ആളുകള്‍ വിമര്‍ശിച്ചപ്പോള്‍ താരത്തിനു കരുത്തായത് ഇന്ത്യയിലെ അവരുടെ ആരാധകരാണ്. പിന്നാലെയാണ് ഇന്ത്യന്‍ ഭക്ഷണം രുചിച്ചുകൊണ്ടുള്ള വീഡിയോ ഒരിക്കല്‍ കൂടി പങ്കുവെച്ചത്.

എഴുത്തുകാരി രൂപി കൗര്‍ ആണ് തനിക്ക് ഇന്ത്യന്‍ ഭക്ഷണങ്ങള്‍ എത്തിച്ചു നല്‍കിയതെന്ന് മിയ പറയുന്നുണ്ട്. ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന മിയ #FarmersProtests എന്ന ഹാഷ്ടാഗും പങ്കുവച്ചു.

നിരവധി പേര്‍ വിമര്‍ശിക്കാന്‍ എത്തുന്നുണ്ടെങ്കിലും തന്റെ പിന്തുണ കര്‍ഷകര്‍ക്കൊപ്പം തന്നെയാണെന്ന് ആവര്‍ത്തിക്കുകയാണ് നടി മിയ ഖലീഫ. ലോകമെങ്ങും ആരാധകരുള്ള പോണ്‍താരത്തിന്റെ നിലപാടിനെ പിന്തുണയ്ക്കാന്‍ ആളുകൂടുമെന്ന് പിന്നെ പറയേണ്ടതില്ലല്ലോ.

https://twitter.com/miakhalifa/status/1358248121856184322?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1358248121856184322%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.bignewslive.com%2Fnews%2Fbreaking-news-india%2F232457%2Fmia-khalifa-shares-picture-of-a-meal-gives-a-shoutout-to-farmers%2F

Related posts

Leave a Comment