കു​ങ് ഫൂ​വി​ൽ രാ​ജ്യ​ത്തി​ന്‍റെ യ​ശ​സ് ഉ​യ​ർ​ത്തി എം. ​ജി. ദി​ലീ​പ് ‌

മ​ല്ല​പ്പ​ള്ളി: ചൈ​ന​യി​ലെ ഹെ​നാ​ൻ പ്രോ​വി​ൻ​സി​ൽ ന​ട​ന്ന അ​ന്ത​ർ​ദേ​ശീ​യ കു​ങ് ഫൂ ​മ​ത്സ​ര​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ യ​ശ​സ് ഉ​യ​ർ​ത്തി ര​ണ്ടാം ത​വ​ണ​യും കു​ന്ന​ന്താ​നം സ്വ​ദേ​ശി എം. ​ജി. ദി​ലീ​പ് മു​ന്നേ​റ്റം ന​ട​ത്തി. കു​ങ് ഫൂ​വി​ലെ മൂ​ന്ന് ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച ദി​ലീ​പ് ര​ണ്ട് വെ​ങ്ക​ല​വും ഒ​രു വെ​ള്ളി​യും നേ​ടി.

വെ​പ്പ​ൺ ഫോം​സ്, ക്യാ​ൻ ഷു, ​നാ​ൻ ഖ്വാ​ൻ എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് ദി​ലീ​പ് മ​ത്സ​രി​ച്ച​ത്. 65 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 243 ഗ്രൂ​പ്പു​ക​ളി​ലാ​യി 3350 പേ​രാ​ണ് മ​ത്സ​രി​ച്ച​ത്. ഇ​തി​ൽ നി​ന്നാ​ണ് ഇ​ന്ത്യ​യെ പ്ര​തി​നി​ധി​ക​രി​ച്ച മ​ല​യാ​ളി​യാ​യ ദി​ലീ​പ് രാ​ജ്യ​ത്തി​ന്‍റെ യ​ശ​സ് ഉ​യ​ർ​ത്തി മു​ന്നേ​റ്റം ന​ട​ത്തി​യ​ത്. ര​ണ്ട് വ​ർ​ഷം മു​ന്പ് ചൈ​ന​യി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് മൂ​ന്ന് മെ​ഡ​ലു​ക​ൾ ദി​ലീ​പ് രാ​ജ്യ​ത്തി​ന് വേ​ണ്ടി നേ​ടി​യി​രു​ന്നു.

ആ​യോ​ധ​ന​ക​ല​യു​ടെ ഈ​റ്റി​ല്ല​മാ​യ ചൈ​ന​യി​ലെ ഷാ​വു​ലി​ൻ ടെ​മ്പി​ളി​ലെ പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷ​മാ​ണ് ദി​ലീ​പ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ആ​യോ​ധ​ന​ക​ല​യി​ൽ പ​രി​ശീ​ല​നം ന​ൽ​കി വ​രു​ന്ന ദി​ലീ​പ് സ്വ​ന്തം നാ​ട്ടി​ലും സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പ​രി​ശീ​ല​നം ന​ൽ​കി വ​രു​ന്നു.

തി​രു​വ​ല്ല​യി​ലും മ​ല്ല​പ്പ​ള്ളി​യി​ലും യോ​ഗ പ​രി​ശീ​ല​നം ന​ട​ത്തി വ​രു​ന്ന ദി​ലീ​പി​ന് വ​ലി​യ ശി​ഷ്യ സ​മ്പ​ത്താ​ണു​ള്ള​ത്.
തി​രു​വ​ല്ല സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തും മ​ല്ല​പ്പ​ള്ളി ടൗ​ണി​ൽ പു​തി​യ​താ​യി ആ​രം​ഭി​ച്ച യോ​ഗ സെ​ന്‍റ​റി​ലും ഇ​തി​നോ​ട​കം ത​ന്നെ നി​ര​വ​ധി പേ​ർ പ​രി​ശീ​ല​ന​ത്തി​ന് എ​ത്തി​ക്ക​ഴി​ഞ്ഞു. അ​യോ​ധ​ന​ക​ല​യി​ൽ ആ​യി​ര​ക​ണ​ക്കി​ന് ശി​ഷ്യ സ​മ്പ​ത്തു​ള്ള എം. ​ജി. ദി​ലീ​പ് കു​ന്ന​ന്താ​നം പ്ര​ണ​വ​ത്തി​ൽ പ​രേ​ത​രാ​യ എം. ​എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ​യും ജി. ​പൊ​ന്ന​മ്മ​യു​ടെ മ​ക​നാ​ണ്.

കു​ന്ന​ന്താ​നം എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ഡ​റി സ്‌​കൂ​ൾ അ​ധ്യാ​പി​ക ശ്രീ​ബി​ന്ദു​വാ​ണ് ഭാ​ര്യ. കു​ന്ന​ന്താ​നം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​നെ രാ​ജ്യ​ത്തെ ആ​ദ്യ യോ​ഗ ഗ്രാ​മ​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത് എം. ​ജി. ദി​ലീ​പ് പ​ത്ത​നം​തി​ട്ട പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സി​ലെ സീ​നി​യ​ർ സൂ​പ്ര​ണ്ടാ​ണ്.‌

Related posts