ഞാ​നും മി​യ ഖ​ലീ​ഫ​യും ഒ​രു​പോ​ലെ​യാ​ണെ​ന്ന് ഒ​രു​പാ​ട് പേ​ര്‍ പ​റ​ഞ്ഞി​ട്ടു​ണ്ട് ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി അ​നാ​ര്‍​ക്ക​ലി മ​ര​യ്ക്കാ​ര്‍…

ആ​ന​ന്ദം എ​ന്ന സി​നി​മ​യി​ലൂ​ടെ വ​ന്ന് മ​ല​യാ​ളി​ക​ളെ ആ​ന​ന്ദി​പ്പി​ച്ച ന​ടി​യാ​ണ് അ​നാ​ര്‍​ക്ക​ലി മ​ര​യ്ക്കാ​ര്‍. ആ​ന​ന്ദ​ത്തി​ന്റെ ത​ക​ര്‍​പ്പ​ന്‍ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ താ​രം വേ​ഷ​മി​ട്ടു. ത​ന്റെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ യാ​തൊ​രു മ​ടി​യും കൂ​ടാ​തെ ഏ​ത് വേ​ദി​യി​ലും തു​റ​ന്നു പ​റ​യു​ന്ന സ്വ​ഭാ​വ​മാ​ണ് അ​നാ​ര്‍​ക്ക​ലി​യു​ടേ​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും താ​രം ഏ​റെ സ​ജീ​വ​മാ​ണ്. താ​ര​ത്തി​ന്റെ ഹോ​ട്ട് ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍​ക്ക് ആ​രാ​ധ​ക​ര്‍ ഏ​റെ​യാ​ണ്. അ​തേ സ​മ​യം മു​മ്പ് ഒ​രി​ക്ക​ല്‍ ത​ന്നെ കാ​ണാ​ന്‍ മി​യ ഖ​ലി​ഫ​യെ പോ​ലെ​യു​ണ്ടെ​ന്ന് അ​നാ​ര്‍​ക്ക​ലി പ​റ​ഞ്ഞ​താ​ണ് ഇ​പ്പോ​ള്‍ വീ​ണ്ടും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റു​ന്ന​ത്. ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ ആ​യി​രു​ന്നു താ​ര​ത്തി​ന്റെ തു​റ​ന്നു പ​റ​ച്ചി​ല്‍. അ​വ​താ​ര​ക ചോ​ദി​ക്കു​ന്ന പ​ല ചോ​ദ്യ​ങ്ങ​ള്‍​ക്കും വ​ള​രെ ബോ​ള്‍​ഡ് ആ​യാ​ണ് താ​രം ഉ​ത്ത​രം ന​ല്‍​കു​ന്ന​ത്. താ​ങ്ക​ളെ കാ​ണാ​ന്‍ പ്ര​ശ​സ്ത​രാ​യ ആ​രെ​യെ​ങ്കി​ലും പോ​ലെ തോ​ന്നി​യി​ട്ടു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് ത​ന്നെ കാ​ണാ​ന്‍ മി​യ ഖ​ലി​ഫ​യെ പോ​ലെ​യു​ണ്ടെ​ന്നാ​യി​രു​ന്നു അ​നാ​ര്‍​ക്ക​ലി​യു​ടെ മ​റു​പ​ടി. പാ​വ​ങ്ങ​ളു​ടെ മി​യ ഖ​ലീ​ഫ എ​ന്നൊ​ക്കെ…

Read More

മിയ ഖലീഫയോടുള്ള ആരാധന പരിധിവിട്ട യുവാവ് ചെയ്തത് കണ്ട് മിയയുടെ വരെ കണ്ണുതള്ളി ! പഹയന്‍ പണിപറ്റിച്ചല്ലോയെന്ന് മറ്റ് ആരാധകരും …

ലോകത്ത് ഇഷ്ടംപോലെ ആരാധകരുള്ള നടിയാണ് മിയ ഖലീഫ. ഇപ്പോള്‍ പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് വിരമിച്ചെങ്കിലും താരത്തിന്റെ വീഡിയോകള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇന്‍സ്റ്റഗ്രാമിലാണ് കൂടുതലായും എത്താറുള്ളത്. 22 മില്യണ്‍ ഫോളോവേഴ്‌സാണ് ഇന്‍സ്റ്റാഗ്രാമില്‍ താരത്തിനുള്ളത്. തന്റെ ലേറ്റസ്റ്റ് ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ ആരാധകര്‍ക്ക് വേണ്ടി താരം പങ്കെടുക്കാറുണ്ട്. അത സമയം മിയ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. മിയയോടുള്ള ആരാധന മൂത്ത ഒരു യുവാവ് താരത്തിന്റെ ചിത്രം തന്റെ ശരീരത്ത് ടാറ്റു ചെയ്യുന്ന വീഡിയോയാണിത്. താരത്തിന്റെ മുഖം ആണ് ഈ യുവാവ് ടാറ്റു ചെയ്തിരിക്കുന്നത്. യുവാവിന്റെ കാലിലാണ് താരത്തിന്റെ മുഖം പതിച്ചിരിക്കുന്നത്. വൈറലായ ദൃശ്യം അവസാനം മിയ ഖലീഫയുടെ ശ്രദ്ധയിലും എത്തിയിരിക്കുകയാണ്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ റീല്‍സ് പങ്കുവെച്ച മിയ ഇത് അല്‍പം കടന്നുപോയെന്നാണ് സ്‌നേഹത്തോടെ പ്രതികരിച്ചത്. മിയ…

Read More

മണ്ണില്‍ പണിയുന്ന കര്‍ഷകര്‍ക്കൊപ്പമെന്ന് വീണ്ടും പ്രഖ്യാപിച്ച് മിയ ഖലീഫ ! പോണ്‍താരത്തിനു പിന്തുണയുമായി ഇവരുടെ ആരാധകരും;വീഡിയോ കാണാം…

കര്‍ഷകര്‍ക്ക് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് ലെബനീസ് പോണ്‍താരം മിയ ഖലീഫ. ട്വിറ്ററിലൂടെ ഇന്ത്യന്‍ ഭക്ഷണം കഴിക്കുന്ന വീഡിയോ താരം പങ്കുവെച്ചാണ് കര്‍ഷകര്‍ക്കൊപ്പമെന്ന് വീണ്ടും വ്യക്തമാക്കിയത്. വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ച് കഴിഞ്ഞു. ഇവരുടെ ആരാധകര്‍ ഒന്നടങ്കം ഈ വീഡിയോ ഏറ്റെടുത്തതോടെയാണിത്. മിയയുടെ ആദ്യ പോസ്റ്റിനെ നിരവധി ആളുകള്‍ വിമര്‍ശിച്ചപ്പോള്‍ താരത്തിനു കരുത്തായത് ഇന്ത്യയിലെ അവരുടെ ആരാധകരാണ്. പിന്നാലെയാണ് ഇന്ത്യന്‍ ഭക്ഷണം രുചിച്ചുകൊണ്ടുള്ള വീഡിയോ ഒരിക്കല്‍ കൂടി പങ്കുവെച്ചത്. എഴുത്തുകാരി രൂപി കൗര്‍ ആണ് തനിക്ക് ഇന്ത്യന്‍ ഭക്ഷണങ്ങള്‍ എത്തിച്ചു നല്‍കിയതെന്ന് മിയ പറയുന്നുണ്ട്. ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന മിയ #FarmersProtests എന്ന ഹാഷ്ടാഗും പങ്കുവച്ചു. നിരവധി പേര്‍ വിമര്‍ശിക്കാന്‍ എത്തുന്നുണ്ടെങ്കിലും തന്റെ പിന്തുണ കര്‍ഷകര്‍ക്കൊപ്പം തന്നെയാണെന്ന് ആവര്‍ത്തിക്കുകയാണ് നടി മിയ ഖലീഫ. ലോകമെങ്ങും ആരാധകരുള്ള പോണ്‍താരത്തിന്റെ നിലപാടിനെ പിന്തുണയ്ക്കാന്‍ ആളുകൂടുമെന്ന് പിന്നെ പറയേണ്ടതില്ലല്ലോ.

Read More

മിയ ഖലീഫ വിവാഹിതയാവുന്നു ! ആറു മാസത്തിനുള്ളില്‍ വിവാഹമുണ്ടാവുമെന്നും താരം; തന്റെ സങ്കല്‍പ്പങ്ങളെക്കുറിച്ച് മിയ പറയുന്നതിങ്ങനെ…

പോണ്‍ ലോകത്തെ മിന്നും താരമായ മിയ ഖലീഫയെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ വിരളമാണ്. ഹ്രസ്വമായ പോണ്‍ കരിയറായിരുന്നെങ്കിലും ആരാധകരുടെ എണ്ണത്തില്‍ ലോകത്തെ ഏത് പോണ്‍താരത്തെയും കടത്തി വെട്ടുന്നതായിരുന്നു മിയയുടെ പ്രശസ്തി. പോണ്‍ ലോകത്തു നിന്ന് വിരമിച്ചെങ്കിലും ഇപ്പോഴും താരത്തിന് നിരവധി ആരാധകരാണുള്ളത്. ലെബനീസ് അമേരിക്കന്‍ വംശജയായ മിയ ഐസിസ് ഭീഷണിയെത്തുടര്‍ന്ന് മിയ പോണ്‍ രംഗം വിട്ട് സ്പോര്‍ട്സ് ഷോയുടെ അവതാരകയായി മാറി. ഒരു അടുത്ത് വിഡിയോയില്‍ ഹിജാബ് ധരിച്ചെത്തിയതും വിശുദ്ധ മറിയത്തിന്റെ വേഷത്തില്‍ എത്തിയതും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അടുത്തിടെയാണ് മിയ തന്റെ വിവാഹവാര്‍ത്ത സ്ഥീരികരിച്ചത്. ആറ് മാസത്തിനുള്ളില്‍ വിവാഹമുണ്ടാവുമെന്നും സ്വീഡനില്‍ റോബര്‍ട്ട് സാന്‍ഡ്ബെര്‍ഗാണ് വരനെന്നും മിയ പറഞ്ഞു. വിവാഹ നിശ്ചയം 2019 മാര്‍ച്ച് മാസത്തിലായിരുന്നു. വിവാഹത്തിനായി താന്‍ എന്ത് വസ്ത്രം ധരിക്കും എന്ന് പറഞ്ഞ് ആരാധകരെ കണ്‍ഫ്യൂഷന്‍ അടിപ്പിക്കാന്‍ മിയ ഇതിനു മുന്‍പും ശ്രമിച്ചിട്ടുണ്ട് അതിനിടയില്‍ ഈ അടുത്ത്…

Read More

‘മിയ ഖലീഫ’ വന്നില്ലെങ്കിലെന്ത് സണ്ണിച്ചേച്ചി വരില്ലേ… ആരാധകര്‍ക്കു സന്തോഷം പകര്‍ന്ന് ഒമര്‍ ലുലു

പോണ്‍ലോകത്തെ സൂപ്പര്‍താരം മിയ ഖലീഫ മലയാളസിനിമയില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത വന്നതോടെ അവരുടെ മലയാളി ആരാധകര്‍ക്ക് പെരുത്ത സന്തോഷമായിരുന്നു. ഹാപ്പി വെഡിങ്, ചങ്ക്‌സ് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ഒമര്‍ ലുലുവിന്റെ ‘ചങ്ക്‌സ്2: ദി കണ്‍ക്ലൂഷന്‍’ എന്ന ചിത്രത്തിലൂടെയാകും മിയ ഖലീഫ ഇന്ത്യന്‍ സിനിമയിലേക്കുള്ള അരങ്ങേറ്റം നടത്തുക എന്നായിരുന്നു വാര്‍ത്ത. ‘മിയ ഖലീഫയെ മലയാളത്തിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്’ എന്നു സംവിധായകന്‍ ഒമര്‍ലുലു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ വാര്‍ത്ത പരന്നതിന്റെ തൊട്ടു പിന്നാലെ തന്നെ നടി ഇതു നിഷേധിച്ചതോടെ പലരുടെയും മുഖം കാറ്റു പോയ ബലൂണ്‍ പോലെയായി. മിയ തനിക്ക് ഇന്ത്യയിലേക്ക് വരാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയതായാണ് വാര്‍ത്തകള്‍ എത്തിയത്. സംഭവത്തിന്റെ യഥാര്‍ഥ സ്ഥിതിയെക്കുറിച്ച് സംവിധായകന്‍ ഒമര്‍ ലുലു തന്നെ വ്യക്തമാക്കുന്നു. മിയ ഖലീഫ ‘ചങ്ക്‌സ്2 എന്ന ചിത്രത്തിന്റെ ഭാഗമാകുമെന്നോ ഇല്ലെന്നോ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ചങ്ക്‌സ് ഒന്നാം ഭാഗം…

Read More

ഹിജാബ് ധരിച്ച് നീലച്ചിത്രത്തില്‍ അഭിനയിച്ചു; ലെബനീസ് നീലച്ചിത്ര നായികയായ മിയാ ഖലീഫയ്ക്ക് കഴുത്ത് അറുത്ത് കൊല്ലുന്ന ചിത്രം അയച്ചു കൊടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

പ്രശസ്ത നീലച്ചിത്ര നടി മിയാ ഖലീഫയ്ക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ വധഭീഷണി. ലെബനനില്‍ ജനിച്ച് അമേരിക്കയില്‍ ജീവിക്കുന്ന മിയാ ഖലീഫ ഏറ്റവും അധികം ആരാധകരുള്ള പോണ്‍ നടിമാരില്‍ ഒരാളാണ്. തന്നെ കഴുത്തറുത്തു കൊല്ലുമെന്ന് ഐഎസ് ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി താരം തന്നെയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഹിജാബ് ധരിച്ച് നീലച്ചിത്രത്തില്‍ അഭിനയിച്ചാല്‍ പോലും തങ്ങള്‍ വെറുതെ വിടില്ലെന്ന ശക്തമായ ഭീഷണിയാണ് മിയയ്ക്ക് ഐസിസ് ഇതിലൂടെ നല്‍കിയിരിക്കുന്നത്. നീലച്ചിത്ര നായികയുടെ കഴുത്ത് അറുത്തുകൊല്ലുന്നതിന്റെ പ്രതീകാത്മക ചിത്രമാണ് ഐഎസ് അവര്‍ക്ക് തന്നെ അയച്ച് കൊടുത്ത് ഭീഷണിപ്പെടുത്തിയത്. പ്രമുഖ പോണ്‍സൈറ്റായ പോണ്‍ഹബ്ബില്‍ ടോപ് റാങ്കിലുള്ള താരമാണ് മിയ. സോഷ്യല്‍ മീഡിയയിലൂടെയാണ് ഐഎസ് തനിക്ക് ഈ ചിത്രം അയച്ചു തന്നതെന്നു താരം പറയുന്നു. ദി സ്‌പോര്‍ട്‌സ് ജങ്കീസിന് നല്‍കിയ അഭിമുഖത്തിതലാണ് മിയ ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തീവ്രവാദികള്‍ക്ക് വേണ്ടത് നല്‍കാനോ അവരെ തൃപ്തിപ്പെടുത്തുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാനോ…

Read More