വം​​ശീ​​യ​​ത​​യാ​​ണ് ഇ​​പ്പോ​​ൾ ലോ​​ക​​ത്തി​​ലു​​ള്ള മാറാരോ​​ഗം

കിം​​ഗ്സ്റ്റ​​ണ്‍: വ​​ർ​​ണ​​വെ​​റി​​യെ​​ന്ന വി​​പ​​ത്തി​​നെ​​തി​​രെ സ​​മൂ​​ഹം ഒ​​ന്ന​​ട​​ങ്കം രം​​ഗ​​ത്തു​​വ​​രാ​​ത്തി​​ട​​ത്തോ​​ളം കാ​​യി​​ക​​രം​​ഗ​​ത്തെ വ​​ർ​​ണ​​വെ​​റി​​ക്കെ​​തി​​രാ​​യ നി​​യ​​മ​​ങ്ങ​​ൾ മു​​റി​​വി​​ൽ പ്ലാ​​സ്റ്റ​​റി​​ടു​​ന്ന​​തി​​നു തു​​ല്യ​​മാ​​ണെ​​ന്ന് വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് ക്രി​​ക്ക​​റ്റ് ഇ​​തി​​ഹാ​​സം മൈ​​ക്ക​​ൽ ഹോ​​ൾ​​ഡിം​​ഗ്.

കൊ​​റോ​​ണ അ​​ല്ല വം​​ശീ​​യ​​ത​​യാ​​ണ് ഇ​​പ്പോ​​ൾ ലോ​​ക​​ത്തി​​ലു​​ള്ള മാറാരോ​​ഗ​​മെ​​ന്ന് ഇം​​ഗ്ലീ​​ഷ് ഫു​​ട്ബോ​​ള​​ർ റ​​ഹീം സ്റ്റെ​​ർ​​ലിം​​ഗും പ​​റ​​ഞ്ഞു. എ​​ല്ലാ കാ​​ല​​ത്തും ഉ​​ള്ള മ​​ഹാ​​മാ​​രി​​യാ​​ണ് വം​​ശീ​​യ​​ത. കൊ​​റോ​​ണ​​യെ​​പ്പോ​​ലെ ഇ​​തി​​നെ​​യും അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ മാ​​ർ​​ഗം ക​​ണ്ടെ​​ത്ത​​ണ​​മെ​​ന്നും സ്റ്റെ​​ർ​​ലിം​​ഗ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

അ​​മേ​​രി​​ക്ക​​യി​​ൽ ക​​റു​​ത്ത വ​​ർ​​ഗ​​ക്കാ​​ര​​നാ​​യ ജോ​​ർ​​ജ് ഫ്ളോ​​യ്ഡ് പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​തോ​​ടെ വ​​ർ​​ണ​​വെ​​റി​​ക്കെ​​തി​​രെ ലോ​​ക​​ത്തെ​​ന്പാ​​ടും ന​​ട​​ക്കു​​ന്ന പ്ര​​തി​​ഷേ​​ധ​​ങ്ങ​​ളെക്കു​​റി​​ച്ച് ചോ​​ദി​​ച്ച​​പ്പോ​​ഴാ​​യി​​രു​​ന്നു ഹോ​​ൾ​​ഡിം​​ഗ്, സ്റ്റെ​​ർ​​ലിം​​ഗ് എ​​ന്നി​​വ​​രു​​ടെ പ്ര​​തി​​ക​​ര​​ണം.

നി​​ങ്ങ​​ൾ വ​​ർ​​ണ​​വെ​​റി​​ക്കി​​ര​​യാ​​കും. ക്രി​​ക്ക​​റ്റ് മൈ​​താ​​ന​​ത്തും ഫു​​ട്ബോ​​ൾ മൈ​​താ​​ന​​ത്തു​​മെ​​ല്ലാം ആ​​ളു​​ക​​ൾ അ​​ല​​റി​​വി​​ളി​​ക്കും. വ​​ർ​​ണ​​വെ​​റി ഇ​​ല്ലാ​​താ​​ക്കാ​​ൻ നി​​ങ്ങ​​ൾ നേ​​രി​​ടേ​​ണ്ട​​ത് സ​​മൂ​​ഹ​​ത്തെ​​യാ​​ണ്. ഈ ​​സ​​മൂ​​ഹ​​ത്തി​​ൽനി​​ന്നു​​ള്ള ജ​​ന​​ങ്ങ​​ൾ​​ത​​ന്നെ​​യാ​​ണ് മൈ​​താ​​ന​​ങ്ങ​​ളി​​ൽ പോ​​യി വ​​ർ​​ണ​​വെ​​റി മു​​ദ്രാ​​വാ​​ക്യ​​ങ്ങ​​ൾ മു​​ഴ​​ക്കു​​ന്ന​​തും ആ​​ളു​​ക​​ളെ അ​​ധി​​ക്ഷേ​​പി​​ക്കു​​ന്ന​​തും.

അ​​ത്ത​​ര​​ത്തി​​ലു​​ള്ള കാ​​ര്യ​​ങ്ങ​​ൾ സ​​മൂ​​ഹ​​ത്തി​​ൽ​​വ​​ച്ചുത​​ന്നെ ത​​ട​​യാ​​ൻ സാ​​ധി​​ക്ക​​ണം. വി​​വേ​​ച​​നം അം​​ഗീ​​ക​​രി​​ക്കാ​​നാ​​വി​​ല്ലെ​​ന്ന തി​​രി​​ച്ച​​റി​​വ് സ​​മൂ​​ഹ​​ത്തി​​നു​​ള്ളി​​ൽ ഉ​​ണ്ടാ​​യി​​രി​​ക്ക​​ണം. മൈ​​താ​​ന​​ത്ത് പ്ര​​വേ​​ശി​​ക്കു​​ന്ന​​തി​​ന് നി​​യ​​മ​​ങ്ങ​​ളും ച​​ട്ട​​ങ്ങ​​ളു​​മു​​ണ്ട്. അ​​വ​​യാ​​ക​​ട്ടെ ’മു​​റി​​വി​​ൽ പ്ലാ​​സ്റ്റ​​റി​​ടു​​ന്ന​​ത്’ പോ​​ലെ​​യാ​​ണ്- ഹോ​​ൾ​​ഡിം​​ഗ് പ​​റ​​ഞ്ഞു.

വി​​ൻ​​ഡീ​​സ് ക്രി​​ക്ക​​റ്റ് താ​​ര​​ങ്ങ​​ളാ​​യ ക്രി​​സ് ഗെ​​യ്ൽ, ഡാ​​ര​​ൻ സ​​മി, ഇം​​ഗ്ലീ​​ഷ് ഫു​​ട്ബോ​​ൾ താ​​ര​​ങ്ങ​​ളാ​​യ ജ​​ഡ​​ൻ സാ​​ഞ്ചോ, റ​​ഹീം സ്റ്റെ​​ർ​​ലിം​​ഗ്, മാ​​ർ​​ക്ക​​സ് തു​​റാം, ടെ​​ന്നീ​​സ് താ​​ര​​ങ്ങ​​ളാ​​യ സെ​​റീ​​ന വി​​ല്യം​​സ്, ന​​വോ​​മി ഒ​​സാ​​ക്ക, കൊ​​ക്കോ ഗ​​ഫ്, എ​​ഫ് വ​​ണ്‍ ഡ്രൈ​​വ​​ർ ലൂ​​യി​​സ് ഹാ​​മി​​ൽ​​ട്ട​​ണ്‍ തു​​ട​​ങ്ങി​​യ​​വ​​ർ ഇ​​തി​​നോ​​ട​​കം വം​​ശീ​​യ അ​​ധി​​ക്ഷേ​​പ​​ത്തി​​നെ​​തി​​രെ രം​​ഗ​​ത്തെ​​ത്തി​​യി​​ട്ടു​​ണ്ട്.

Related posts

Leave a Comment