സിമ്മുകൾ മാറി മാറിയിട്ടിട്ടും ഔട്ട് ഓഫ് കവറേജ്; ഓ​ൺ​ലൈ​ൻ പ​ഠ​നം മു​ട​ങ്ങു​ന്നു; സിഗ്നൽ ലഭിക്കാൻ കുന്നുകൾ കയറി മുണ്ടക്കയത്തെ വിദ്യാർഥികൾ

മു​ണ്ട​ക്ക​യം: മൊ​ബൈ​ൽ ഫോ​ണു​ക​ൾ പ​രി​ധി​ക്കു പു​റ​ത്താ​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളും മാ​താ​പി​താ​ക്ക​ളും ആ​ശ​ങ്ക​യി​ൽ. ഓ​ൺ​ലൈ​ൻ പ​ഠ​നം മു​ട​ങ്ങു​ന്ന​താ​ണ് കാ​ര​ണം.

പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡാ​യ പ​ശ്ചി​മ പു​ളി​ക്ക​ൽ ക​വ​ല​യ്ക്ക് സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മൊ​ബൈ​ൽ ഫോ​ണു​ക​ൾ​ക്ക് സി​ഗ്ന​ൽ ഇ​ല്ലാ​ത്ത​ത്. ഇ​തോ​ടെ പെ​ൺ​കു​ട്ടി​ക​ൾ അ​ട​ക്ക​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഉ​യ​ർ​ന്ന സ്ഥ​ല​ങ്ങ​ളി​ലെ റ​ബ​ർ തോ​ട്ട​ങ്ങ​ളി​ൽ ഇ​രു​ന്നാ​ണ് ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ഒ​ന്നാം ക്ലാ​സ് മു​ത​ൽ കോ​ള​ജ് വ​രെ​യു​ള്ള ഇ​രു​പ​തി​ല​ധി​കം കു​ട്ടി​ക​ൾ ഈ ​മേ​ഖ​ല​യി​ൽ ഉ​ണ്ട്. കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി​യാ​ണ് ക്ലാ​സ്. ഇ​തി​ൽ പ​ല​പ്പോ​ഴും ഇ​വി​ടെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല.

പ​ല ക​മ്പ​നി​ക​ളു​ടെ സിം ​കാ​ർ​ഡു​ക​ൾ മാ​റ്റി പ​രീ​ക്ഷി​ച്ചെ​ങ്കി​ലും ഒ​ന്നി​നും ഈ ​പ്ര​ദേ​ശ​ത്ത് സി​ഗ്ന​ൽ ഇ​ല്ല. അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment