യു​എ​ഇ​യി​ല്‍ ഉ​ച്ച​വി​ശ്ര​മ​നി​യ​മം കർശനമാക്കി; ലം​ഘി​ച്ചാ​ല്‍ പി​ഴ;ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ തൊ​ഴി​ലു​ട​മ ഒ​രു​ക്ക​ണം


അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ ഉ​ച്ച​വി​ശ്ര​മ നി​യ​മം ജൂൺ15 മു​ത​ൽ നി​ല​വി​ല്‍ വ​രും. ഉ​ച്ച​യ്ക്ക് 12.30 മു​ത​ൽ മൂ​ന്നു മ​ണി വ​രെ​യാ​ണ് പു​റം​ജോ​ലി​ക​ൾ ചെ​യ്യു​ന്ന​വ​ര്‍​ക്ക് നി​ര്‍​ബ​ന്ധി​ത ഉ​ച്ച​വി​ശ്ര​മം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്ക് അ​മ്പ​തി​നാ​യി​രം ദി​ര്‍​ഹം വ​രെ പി​ഴ ചു​മ​ത്തു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളെ ക​ടു​ത്ത ചൂ​ടി​ല്‍​നി​ന്ന് സം​ര​ക്ഷി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് യു​എ​ഇ മാ​ന​വ​വി​ഭ​വ​ശേ​ഷി സ്വ​ദേ​ശി​വ​ത്ക​ര​ണ മ​ന്ത്രാ​ല​യ​മാ​ണ് നി​ര്‍​ബ​ന്ധി​ത ഉ​ച്ച​വി​ശ്ര​മം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

 ഇന്നു മു​ത​ൽ സെ​പ്റ്റം​ബ​ര്‍ പ​തി​ന​ഞ്ച് വ​രെ ഉ​ച്ച​വി​ശ്ര​മ നി​യ​മം നി​ല​വി​ലു​ണ്ടാ​കും. ഉ​ച്ച നേ​ര​ങ്ങ​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വി​ശ്ര​മി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ തൊ​ഴി​ലു​ട​മ ഒ​രു​ക്ക​ണം.

Related posts

Leave a Comment