വ്യാ​പാ​രി ദ​മ്പ​തി​ക​ളെ കാ​ണാ​നില്ല! ദ​മ്പ​തി​ക​ൾ നാ​ടു​വി​ട്ട​ത് മ​ക​നെ സ്‌​കൂ​ളി​ലാ​ക്കി​യ​ശേഷം; അ​ടു​പ്പ​ക്കാ​രാ​യ ചി​ല​ര്‍​ക്ക​യ​ച്ച വാ​ട്‌​സാ​പ്പ് സ​ന്ദേ​ശ​ത്തില്‍ നല്‍കുന്ന സൂചന ഇങ്ങനെ…

പ​യ്യ​ന്നൂ​ര്‍: മാ​ത്തി​ലി​ലെ വ്യാ​പാ​രി​യേ​യും ഭാ​ര്യ​യെ​യും കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. മാ​ത്തി​ലി​ലും വ​ട​ശേ​രി​യി​ലും പ്ര​വ​ര്‍​ത്തി​ച്ചു വ​ന്നി​രു​ന്ന പെ​രു​മാ​ള്‍ മെ​റ്റ​ല്‍​സി​ന്‍റെ ഉ​ട​മ വ​ട​ശേ​രി​യി​ലെ ഗ​ണേ​ശ​നേ​യും ഭാ​ര്യ മ​ല്ലി​ക​യേ​യും ചൊ​വ്വാ​ഴ്ച മു​ത​ല്‍ കാ​ണാ​നി​ല്ലെ​ന്നാ​ണ് ബ​ന്ധു പെ​രി​ങ്ങോം പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി.

ചൊ​വ്വാ​ഴ്ച രാ​വി​ലെ മ​ക​നെ സ്‌​കൂ​ളി​ലാ​ക്കി​യ​ശേ​ഷ​മാ​ണ് ദ​മ്പ​തി​ക​ൾ നാ​ടു​വി​ട്ട​ത്. മം​ഗ​ലാ​പു​ര​ത്ത് ചി​കി​ത്സ​ക്കാ​യി പോ​കു​ന്നു​വെ​ന്നാ​ണ് ഇ​വ​ര്‍ പ​രി​ച​യ​ക്കാ​രോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്.

എ​ന്നാ​ല്‍, വീ​ട്ടി​ല്‍ ക​ത്തെ​ഴു​തി വെ​ച്ചാ​ണ് ഇ​വ​ര്‍ പോ​യ​ത്. ക​ത്തി​ലും അ​ടു​പ്പ​ക്കാ​രാ​യ ചി​ല​ര്‍​ക്ക​യ​ച്ച വാ​ട്‌​സാ​പ്പ് സ​ന്ദേ​ശ​ത്തി​ലും ക​ട​ബാ​ധ്യ​ത​യു​ടെ സൂ​ച​ന​ക​ളു​ണ്ട്. ഈ ​ക​ത്തു​ള്‍​പ്പെ​ടെ​യൊ​ണ് ബ​ന്ധു പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ക​ത്തി​ലെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫാ​ണ്. പെ​രി​ങ്ങോം പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Related posts

Leave a Comment