ഹോസ്റ്റലിലെത്തിയ ബന്ധുവായ യുവാവിനൊപ്പം  പെൺകുട്ടിയെ വിട്ടില്ല ;  രാത്രിയിൽ ഹോസ്റ്റലിൽനിന്ന്  പെൺകുട്ടിയെ കാണാതായി ; ഒടുവിൽ കുട്ടിയെ പോലീസ് കണ്ടെത്തി

കോ​ട്ട​യം: ബ​ർ​ത്ത്ഡേ ​പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഹോ​സ​്റ്റ​ൽ അ​ധി​കൃ​ത​ർ അ​നു​വാ​ദം ന​ല്കി​യി​ല്ല. പ​തി​നാ​ലു​കാ​രി​യെ രാ​ത്രി​യി​ൽ ഹോ​സ​്റ്റ​ലി​ൽനി​ന്ന് കാ​ണാ​താ​യി. ഹോ​സ്റ്റ​ൽ അ​ധി​കൃ​ത​ർ ന​ല്കി​യ പ​രാ​തി​യി​ൽ മു​ണ്ട​ക്ക​യം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​ര​വേ പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി.

ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​ത്. കാ​ണാ​താ​കു​ന്ന​തി​നു മു​ൻ​പ് ഒ​രു ബ​ന്ധു പെ​ണ്‍​കു​ട്ടി​യെ കാ​ണാ​ൻ ഹോ​സ്റ്റ​ലി​ൽ എ​ത്തി​യി​രു​ന്നു. വീ​ട്ടി​ൽ എ​ന്തോ ച​ട​ങ്ങു​ണ്ടെ​ന്നും അ​തി​നാ​യി പെ​ണ്‍​കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​നാ​ണ് വ​ന്ന​തെ​ന്നും പ​റ​ഞ്ഞു. എ​ന്നാ​ൽ ഹോ​സ്റ്റ​ൽ അ​ധി​കൃ​ത​ർ പെ​ണ്‍​കു​ട്ടി​യെ പോ​കാ​ൻ അ​നു​വ​ദി​ച്ചി​ല്ല.

പി​ന്നീ​ട് രാ​ത്രി​യി​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​ത്. പോ​ലീ​സി​ൽ പ​രാ​തി ല​ഭി​ച്ച​യു​ടനെ എ​സ്ഐ അ​നൂപ് ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പെ​ണ്‍​കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ എ​ത്തി​യ ബ​ന്ധു​വി​നെ രാ​ത്രി​യി​ൽ ഫോ​ണ്‍ ചെ​യ്ത് ചോ​ദി​ച്ചെ​ങ്കി​ലും പെ​ണ്‍​കു​ട്ടി എ​വി​ടെ​യു​ണ്ടെ​ന്ന് അ​റി​യി​ല്ല എ​ന്നാ​ണ് അ​യാ​ൾ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. പോ​ലീ​സ് ഇ​ന്നു രാ​വി​ലെ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ കു​ട്ടി അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് കൂ​ട്ടി​ക്കൊ​ണ്ടു വ​ന്നു. വൈ​ദ്യപ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ല

Related posts