പു​ഴ​വ​ക്കി​ൽ നി​ന്ന​യാ​ളെ ര​ണ്ടു​ദി​വ​സ​മാ​യി കാ​ണാ​നി​ല്ല; നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും തി​ര​ച്ചി​ലോ​ട് തി​ര​ച്ചി​ൽ; പി​ന്നെ സം​ഭ​വി​ച്ച​ത്…


ചാ​ല​ക്കു​ടി: പു​ഴ​യി​ൽ ചാ​ടി​യെ​ന്നു ക​രു​തി​യ​യാ​ൾ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി. പേ​രാ​ന്പ്ര സ്വ​ദേ​ശി പാ​ലി​യേ​ക്ക​ര ഡേ​വി​സി​ന്‍റെ ബൈ​ക്കും ചെ​രി​പ്പു​ക​ളും ചാ​ല​ക്കു​ടി പാ​ല​ത്തി​ന​രി​കി​ൽ രാ​ത്രി കാ​ണാ​നി​ട​യാ​യ​താ​ണു പു​ഴ​യി​ൽ ചാ​ടി​യ​താ​യി സം​ശ​യം ഉ​ണ്ടാ​യ​ത്.

ഫ​യ​ർ​ഫോ​ഴ്സ് ര​ണ്ടു ദി​വ​സം പു​ഴ​യി​ൽ രാ​ത്രി​യും പ​ക​ലും തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ശ​ക്ത​മാ​യ ഒ​ഴു​ക്കു​ള്ള​തി​നാ​ൽ ഒ​ടു​വി​ൽ തി​ര​ച്ചി​ൽ നി​ർ​ത്തി​വ​ച്ച​താ​യി​രു​ന്നു.

നാ​ട്ടു​കാ​രും വീ​ട്ടു​കാ​രും ഡേ​വി​സി​ന് എ​ന്തു സം​ഭ​വി​ച്ചു​വെ​ന്ന​റി​യാ​തെ ആ​ശ​ങ്ക​യി​ൽ ക​ഴി​യു​ന്പോ​ഴാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം ബ​ന്ധു​ക്ക​ളോ​ടൊ​പ്പം വി​ട്ട​യ​ച്ചു. സാ​ന്പ​ത്തി​ക പ്ര​ശ്ന​ത്തി​ന്‍റെ പേ​രി​ൽ നാ​ട്ടി​ൽ​നി​ന്നും മാ​റി നി​ന്ന​താ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment