ഒറ്റപ്പെടല്‍! താളം തെറ്റിയ കുടുംബപശ്ചാത്തലം; മാതാപിതാക്കള്‍ക്ക് കുട്ടികളുമായി ചെലവഴിക്കാന്‍ സമയമില്ല; കുട്ടികളെ ലഹരിയിലേക്ക് നയിക്കുന്ന കാരണങ്ങളെക്കുറിച്ച് ഋഷിരാജ് സിംഗ് പറയുന്നു

കുമളി: താ​ളം തെ​റ്റി​യ കു​ടും​ബ​പ​ശ്ചാ​ത്ത​ല​വും മാ​താ​പി​താ​ക്ക​ൾ​ക്ക് കു​ട്ടി​ക​ളു​മാ​യി സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തും കു​ട്ടി​ക​ൾ സ്വ​ന്തം ലോ​ക​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​കു​ന്ന​തു​മാ​ണ് കു​ട്ടി​ക​ളി​ൽ ല​ഹ​രി​മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന് കാ​ര​ണ​മെ​ന്നു എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സിം​ഗ്.

പെ​രി​യാ​ർ ക​ടു​വാ സ​ങ്കേ​തം, തേ​ക്ക​ടി ബാം​ബൂ​ഗ്രൂ​വി​ൽ ന​ട​ത്തി​യ പെ​രി​യാ​ർ ടോ​ക്സി​ന്‍റെ ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​കാം​ക്ഷ, പി​രി​മു​റു​ക്കം, ഭ​യം, തു​ട​ങ്ങി​യ​വ​യും കു​ട്ടി​ക​ളെ ല​ഹ​രി​മ​രു​ന്നു​ക​ളി​ലേ​ക്ക് അ​ടു​പ്പി​ക്കു​ന്നു. ദോ​ഷ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​റി​വി​ല്ലാ​യ്മ​കൊ​ണ്ടോ ത​മാ​ശ​കൊ​ണ്ടോ ജി​ജ്ഞാ​സ​കൊ​ണ്ടോ അ​നു​ക​രി​ക്കാ​നു​ള്ള വ്യ​ഗ്ര​ത​കൊ​ണ്ടോ സു​ഹൃ​ത്തു​ക്ക​ളു​ടെ നി​ർ​ബ​ന്ധം കൊ​ണ്ടോ ല​ഹ​രി​ക്ക​ടി​മ​പ്പെ​ടു​ന്ന​വ​രാ​ണ് ഭൂ​രി​പ​ക്ഷ​വും.

കു​ഞ്ഞു​ങ്ങ​ൾ ല​ഹ​രി​മ​രു​ന്നു​ക​ൾ​ക്ക് അ​ടി​മ​യാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ൽ അ​വ​രെ ശി​ക്ഷി​ക്കു​ന്ന​തി​നു പ​ക​രം കൂ​ടു​ത​ൽ സ​മ​യം അ​വ​ർ​ക്കൊ​പ്പം ചെ​ല​വ​ഴി​ച്ച് അ​വ​രെ പി​ന്തി​രി​പ്പി​ച്ച് ല​ഹ​രി​യി​ൽ നി​ന്ന് മു​ക്തി​നേ​ടു​ന്ന​തി​നാ​യി ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ൽ എ​ത്തി​ക്ക​ണം. ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന്‍റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വാ​ൻ​മാ​രാ​ക്കി ചി​കി​ത്സ ന​ൽ​കി സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്തു​ക​യാ​ണ് മാ​താ​പി​താ​ക്ക​ൾ ചെ​യ്യേ​ണ്ട​ത്.

കു​ട്ടി ആ​രു​ടെ കൂ​ടെ​യാ​ണ് ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന​റി​ഞ്ഞ് അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളെ കൂ​ടി അ​റി​യി​ക്കു​ക​യും കു​ട്ടി​ക​ളി​ൽ ഇ​വ എ​ത്തു​ന്ന വ​ഴി​ക​ളെ​ക്കു​റി​ച്ച് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളെ അ​റി​യി​ക്കു​ക​യും വേ​ണം. ല​ഹ​രി​മ​രു​ന്നി​നോ​ടു​ള്ള അ​ടി​മ​ത്വം രോ​ഗ​മാ​യി ക​ണ്ട് വ്യ​ക്തി​യു​ടെ സ്വ​കാ​ര്യ​ത​യ്ക്കും വ്യ​ക്തി​ത്വ​ത്തി​നും കോ​ട്ടം ത​ട്ടാ​തെ​യു​ള്ള ചി​കി​ത്സ​യാ​ണ് ന​ൽ​കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​തേ​ണ്‍ റീ​ജി​യ​ണ​ൽ ക​ണ്‍​സ​ർ​വേ​റ്റ​ർ ഐ.​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
പെ​രി​യാ​ർ ക​ടു​വാ​സ​ങ്കേ​തം ഈ​സ്റ്റ് ഡി​വി​ഷ​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ശി​ല്പ .വി. ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ കു​മ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബാ സു​രേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്‍​സി മാ​ത്യു, സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഹൈ​ദ്രോ​സ് മീ​രാ​ൻ, മെ​ന്പ​ർ ഉ​ഷ രാ​ജ​ൻ, ടി.​ടി. തോ​മ​സ്, ചൈ​ൽ​ഡ്‌ലൈ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ് വ​ട​ക്കേ​ൽ, അ​സി​സ്റ്റ​ന്‍റ് ഫീ​ൽ​ഡ് ഡ​യ​റ​ക്ട​ർ പി.​കെ വി​പി​ൻ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts