ഒ​രു ഭാ​ഗ​ത്ത് ഉ​ദ്ഘാ​ട​നം, മ​റു​ഭാ​ഗ​ത്ത്  പ്ര​തി​ഷേ​ധം; നവീകരിച്ച  മിഠായിതെരുവ്  ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവ്വഹിക്കും;  തെരുവിലൂടെ വാഹന ഗതാഗതം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്  വ്യാരികളുടെ പ്രതിഷേധം

കോ​ഴി​ക്കോ​ട്: ന​വീ​ക​രി​ച്ച മി​ഠാ​യി​ത്തെ​രു​വ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന നാ​ളെ ക​ട​ക​ള​ട​ച്ചി​ട്ട് പ്ര​തി​ഷേ​ധി​ക്കാ​ന്‍ വ്യാ​പാ​രി​ക​ളു​ടെ തീ​രു​മാ​നം. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ല്‍ ക​ട​ക​ള്‍ അ​ട​ച്ചി​ടു​മെ​ന്ന് ഇ​ന്ന് രാ​വി​ലെ ചേ​ര്‍​ന്ന സം​യു​ക്ത സ​മ​ര​സ​മി​തി​യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. നാ​ളെ വൈ​കു​ന്നേ​രം എ​ഴി​നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മി​ഠാ​യി​ത്തെ​രു​വ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തു​ന്ന ദി​വ​സം ത​ന്നെ ക​ട​ക​ള​ട​ച്ചി​ട്ട് പ്ര​തി​ഷേ​ധം മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ക്കാ​നാ​ണ് തീ​രു​മാ​നം. മി​ഠാ​യി​ത്തെ​രു​വി​ലൂ​ടെ വാ​ഹ​ന​ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​ത്ത​തി​നെ​തു​ട​ര്‍​ന്നാ​ണ് പ്ര​ത്യ​ക്ഷ സ​മ​ര​വു​മാ​യി വ്യാ​പാ​രി​ക​ള്‍ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

വി​പു​ല​മാ​യ ഉ​ദ്ഘാ​ട​ന ച​ട​ങ്ങാ​ണ് നാ​ളെ മാ​നാ​ഞ്ചി​റ സ്‌​ക്വ​യ​റി​ല്‍ ജി​ല്ലാ​ഭ​ര​ണ​കൂ​ടം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വ്യാ​പാ​രി​ക​ള്‍ നി​സ്സ​ഹ​രി​ക്കു​മ്പോ​ഴും ഉ​ദ്ഘാ​ട​നം കെ​ങ്കേ​മ​മാ​ക്കാ​ന്‍ ത​ന്നെ​യാ​ണ് തീ​രു​മാ​നം. ക​ട​ക​ള്‍ അ​ടി​ച്ചി​ടു​ന്ന​തി​നോ​ട് ഒ​രു വി​ഭാ​ഗം വ്യാ​പാ​രി​ക​ള്‍​ക്ക് ഇ​പ്പോ​ഴും എ​തി​ര്‍​പ്പു​ണ്ട്.

Related posts