എം.​കെ. ക​ണ്ണ​നോ​ട് സ്വ​ത്ത് വി​വ​ര​ങ്ങ​ൾ ഹാ​ജ​രാ​ക്കാ​ൻ ഇ​ഡി; വ്യാ​ഴാ​ഴ്ച​യ്ക്കു​ള്ളി​ൽ കു​ടും​ബ​ത്തി​ന്‍റെ​യ​ട​ക്കം സ്വ​ത്ത് വി​വ​രം വേണം

തൃ​ശൂ​ർ: സി​പി​എം നേ​താ​വും തൃ​ശൂ​ർ കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റും കേ​ര​ളാ ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ എം.​കെ ക​ണ്ണ​ൻ സ്വ​ത്ത് വി​വ​ര​ങ്ങ​ൾ ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി നോ​ട്ടീ​സ് ന​ൽ​കി.

ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലും സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ഡി നോ​ട്ടീ​സ് ന​ൽ​കി​യ​ത്. വ്യാ​ഴാ​ഴ്ച​യ്ക്കു​ള്ളി​ൽ കു​ടും​ബ​ത്തി​ന്‍റെ​യ​ട​ക്കം സ്വ​ത്ത് വി​വ​രം ഹാ​ജ​രാ​ക്കാ​നാ​ണ് ഇ​ഡി നി​ർ​ദ്ദേ​ശം.

എം.​കെ ക​ണ്ണ​ൻ പ്ര​സി​ഡ​ന്‍റാ​യി തു​ട​രു​ന്ന തൃ​ശൂ​ർ കോ -​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ൽ ക​രു​വ​ന്നൂ​ർ കേ​സി​ലെ മു​ഖ്യ​പ്ര​തി സ​തീ​ഷ് കു​മാ​ർ പ​ല പ്ര​ധാ​ന ഇ​ട​പാ​ടു​ക​ളും ന​ട​ത്തി​യി​രു​ന്ന​താ​യി ഇ​ഡി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കോ​ടി​ക​ളു​ടെ ഇ​ട​പാ​ട് രേ​ഖ​ക​ൾ ഈ ​ബാ​ങ്കി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ റെ​യ്‌​ഡി​ൽ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടാ​ൻ ക​ണ്ണ​നെ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്യു​ക​യു​മു​ണ്ടാ​യി.

എ​ന്നാ​ൽ ക​ണ്ണ​ൻ അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ക്കു​ന്നി​ല്ല എ​ന്നാ​ണ് ഇ​ഡി പ​റ​യു​ന്ന​ത്. ചോ​ദ്യം ചെ​യ്യ​ൽ സ​മ​യ​ത്ത് ക​ണ്ണ​ൻ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്നു​വെ​ന്നും ഇ​ഡി പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ്വ​ത്ത് വി​വ​രം ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്.

Related posts

Leave a Comment