ഉ​മ്മാ​ക്കി കാ​ണി​ച്ച് പേ​ടി​പ്പി​ക്ക​രു​ത് ; ഇത് ഗുജറാത്തും യുപിയുമല്ല കേരളമെന്ന് ഓർമിപ്പിച്ച് എംഎം മണി അമിത് ഷായ്ക്ക് നൽകിയ മറുപടി ഇങ്ങനെ

നി​ല​ന്പൂ​ർ: ഉ​മ്മാ​ക്കി കാ​ണി​ച്ച് പേ​ടി​പ്പി​ക്കേ​ണ്ടെ​ന്ന് ബി​ജെ​പി ദേ​ശീ​യാ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യോ​ടു മ​ന്ത്രി എം.​എം.​മ​ണി. അ​മി​ത് ഷാ​യ​ല്ല ആ​രു​വി​ചാ​രി​ച്ചാ​ലും കേ​ര​ള​ത്തി​ന്‍റെ ഐ​ക്യം ത​ക​ർ​ക്കാ​നാ​കി​ല്ല. ഗു​ജ​റാ​ത്ത്, യു​പി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളെ​പ്പേ​ലെ​യാ​ണു കേ​ര​ള​മെ​ന്നു വി​ചാ​രി​ച്ചാ​ണു ജ​ന​കീ​യ സ​ർ​ക്കാ​രി​നെ വ​ലി​ച്ചു താ​ഴെ​യി​ടു​മെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞ​ത്.

അ​മി​ത് ഷാ​യി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന​ത് ആ​ർ​എ​സ്എ​സി​ന്‍റെ ശ​ബ്ദ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ പു​ന​ർ നി​ർ​മാ​ണ​ത്തെ ത​ട​സ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​മാ​ണു കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ന്ന​തെ​ന്നും 31,000 കോ​ടി രൂ​പ വേ​ണ്ട സ്ഥാ​ന​ത്തു വെ​റും 600 കോ​ടി രൂ​പ മാ​ത്ര​മാ​ണ് കേ​ന്ദ്രം ന​ൽ​കി​യ​തെ​ന്നും മ​ണി കു​റ്റ​പ്പെ​ടു​ത്തി.

Related posts