വൺ,ടൂ,ത്രീ  മണി..!  വൈദ്യുതി ബോർഡിലെ  ജീവനക്കാരുടെ അനാസ്ഥകൾ എണ്ണിപ്പറഞ്ഞ് വൈദ്യുതി മന്ത്രിയുടെ താക്കീത് ഇങ്ങനെ…

തൃ​ശൂ​ർ: ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ​രാ​തി​ക​ൾ ക്രി​യാ​ത്മ​ക​മാ​യി പ​രി​ഹ​രി​ക്കാ​ൻ വൈ​ദ്യു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നു മ​ന്ത്രി എം.​എം. മ​ണി പ​റ​ഞ്ഞു. തൃ​ശൂ​ർ എ​ലൈ​റ്റ് ഹോ​ട്ട​ലി​ൽ കെ​എ​സ്​ഇ​ബി വി​ത​ര​ണ മേ​ഖ​ലാ ജീ​വ​ന​ക്കാ​രു​ടെ അ​വ​ലോ​ക​ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ​രാ​തി​ക​ളോ​ടും ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ളോ​ടും മു​ഖം​തി​രി​ക്കു​ന്ന സ​മീ​പ​നം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ന്നു​ണ്ട്. ക​റ​ന്‍റ് പോ​യാ​ൽ ഇ​ല​ക്ട്രി​സി​റ്റി ഓ​ഫീ​സി​ൽ വി​ളി​ച്ചാ​ൽ ഫോ​ണ്‍ എ​ടു​ക്കാ​ത്ത അ​വ​സ്ഥ ഉ​ണ്ടാ​ക​രു​ത്. പ​രാ​തി പ​രി​ഹ​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​ത ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ട്ട​ണം.

സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ അ​ഭി​മാ​ന നേ​ട്ടം കൈ​വ​രി​ക്കു​ന്പോ​ഴും മി​ക​ച്ച സേ​വ​നം ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ ഇ​നി​യും പു​രോ​ഗ​മി​ക്ക​ണം. മി​ക​ച്ച സേ​വ​നം ന​ട​ത്തു​ന്ന​വ​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ട് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കും. വീ​ഴ്ച വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കും.

ന​ട​ത്തി​വ​രു​ന്ന പ​ല പ​ദ്ധ​തി​ക​ളും ഇ​ട​യ്ക്കു നി​ർ​ത്തി​വ​യ്ക്കു​ന്ന​തു കോ​ടി​ക്ക​ണ​ക്കി​നു രൂപയുടെ ബാ​ധ്യ​ത വ​രു​ത്തു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വൈ​ദ്യു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി. ​കു​മാ​ര​ൻ, പ്ര​സാ​ദ് മാ​ത്യു, എം.​വി. ജോ​സ് എ​ന്നി​വ​ർ അ​വ​ലോ​ക​ന യോ​ഗ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Related posts