കോട്ടിൻമറയത്തെ മദ്യ കച്ചവടം..! അനധികൃത വി​ദേ​ശ​മ​ദ്യ വി​ല്പ്പ​ന‍യ്ക്കിടെ അ​ഭി​ഭാ​ഷ​ക​ൻ അ​റ​സ്റ്റി​ൽ;  തമിഴ് സ്വദേശികളുടെ സഹായത്തോടെ വീട്  കേന്ദ്രീകരിച്ചായിരുന്നു കച്ചവടം ‌

ചേ​ർ​പ്പ്: ​വി​ദേ​ശ​മ​ദ്യ​വി​ൽ​പ്പ​നയ് ക്കി​ടെ അ​ഭി​ഭാ​ഷ​ക​നെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റു​ചെ​യ്തു. പെ​രി​ങ്ങോ​ട്ടു​ക​ര കോ​ണ​ഞ്ചേ​രി വീ​ട്ടി​ൽ വാ​സു​വി​ന്‍റെ മ​ക​ൻ ശൈ​ലേ​ന്ദ്ര​നാ​ഥ് (43) ചേ​ർ​പ്പ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി​ജി പോ​ൾ അ​റ​സ്റ്റ് ചെ​യ്ത​ത്.

തൃ​ശൂ​ർ ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ്ണ​ർ ടി.​വി റാ​ഫേ​ലി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​തു​ട​ർ​ന്ന് ഷാ​ഡോ എ​ക്സൈ​സ് ടീ​മും ചേ​ർ​പ്പ് എ​ക്സൈ​സ് റേ​ഞ്ചും സം​യു​ക്ത​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് അ​ഭി​ഭാ​ഷ​ക​നെ പി​ടി​ക്കൂ​ടി​യ​ത്. ഇ​യാ​ളി​ൽ നി​ന്നും 4.700 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വും വി​ല്പ്പ​ന തു​ക​യാ​യ 6100 രൂ​പ​യും ക​ണ്ടെ​ടു​ത്തു.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സ്വ​ന്തം വീ​ട് കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു വി​ല്പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. ശൈ​ലേ​ന്ദ്ര​നാ​ഥി​നെ​തി​രെ അ​ന്തി​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ബ്ക്കാ​രി കേ​സ് നി​ല​വി​ലു​ണ്ട്. വി​ദേ​ശ​മ​ദ്യം 100, 250 മി​ല്ലി വീ​തം ചെ​റി​യ കു​പ്പി​ക​ളി​ലാ​ക്കി 200,300 രൂ​പ നി​ര​ക്കി​ൽ ആ​ണ് വി​ല്പ്പ​ന ന​ട​ത്തി വ​ന്നി​രു​ന്ന​ത്.

പ്രീ​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എ​സ് സ​തീ​ഷ്കു​മാ​ർ, കെ.​യു ബൈ​ജു, സി​വി​ൽ എ​ക്സൈ​സ് ഒാ​ഫീ​സ​ർ​മാ​രാ​യ കെ.​കെ വ​ത്സ​ൻ, ടി.​ജെ. ജോ​ജോ, ശെ​ൽ​സ​ൻ, കെ. ​ഡെ​വീ​സ്, പി.​ശ​ശി​കു​മാ​ർ, കെ.​കെ രാ​ജു, എ.​എം ദേ​വ​രാ​ജ​ൻ, ഒ.​ജെ. രാ​ജീ​വ്, വി.​ആ​ർ ജോ​ർ​ജ്, പി.​എ​സ്. സി​ജി​ൻ എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts