പത്തുരൂപകൊടുത്താൽ പുതിയ മലയാള ചിത്രം മൊബൈലിൽ പകർത്തി നൽകും; രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിൽകിട്ടിയത് നാൽപതോളം സിനിമകൾ; സമീറിന് ചിത്രങ്ങൾ കിട്ടിയതിങ്ങനെ…

ച​ക്ക​ര​ക്ക​ൽ: പു​തി​യ മ​ല​യാ​ള ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി ന​ൽ​കി​യ മൊ​ബൈ​ൽ ഷോ​പ്പി​ൽ ച​ക്ക​ര​ക്ക​ൽ എ​സ്ഐ പി. ​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റെ​യ്ഡ് ന​ട​ത്തി. വാ​രം മ​ഹി​മ മൊ​ബൈ​ൽ സ​ർ​വീ​സ് സെ​ന്‍റ​റി​ലാ​യി​രു​ന്നു റെ​യ്ഡ്. ഹാ​ർ​ഡ് ഡി​സ്കി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ൽ​പ​തോ​ളം മ​ല​യാ​ള ചി​ത്ര​ങ്ങ​ളു​ടെ പ​ക​ർ​പ്പ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രി​ക്കൂ​ർ പ​ട​യ​ങ്ങോ​ട്ട് സ്വ​ദേ​ശി സ​മീ​ർ (30) നെ ​പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്ത് ത​ല​ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. മൊ​ബൈ​ൽ ഷോ​പ്പി​ൽ വ​രു​ന്ന​വ​ർ​ക്ക് പ​ത്ത് രൂ​പ മു​ത​ൽ 15 രൂ​പ​വ​രെ ഈ​ടാ​ക്കി​യാ​ണ് ഇ​യാ​ൾ മ​ല​യാ​ള ചി​ത്ര​ങ്ങ​ൾ പെ​ൻ​ഡ്രൈ​വി​ലും മൊ​ബൈ​ൽ ഫോ​ണു​ക​ളി​ലും പ​ക​ർ​ത്തി ന​ൽ​കു​ന്ന​ത്.

കൂ​ടു​ത​ൽ മൊ​ബൈ​ൽ ഷോ​പ്പു​ക​ൾ ഇ​ത്ത​ര​ത്തി​ൽ ചെ​യ്യു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ർ​ശ​ന ന​ട​പ​ടി​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ തു​ട​രു​മെ​ന്നും എ​സ്ഐ പി. ​ബി​ജു പ​റ​ഞ്ഞു.

Related posts