ആ​കാ​ശ​ത്തും ഭൂ​മി​യി​ലു​മാ​യി പ്ര​ചാ​ര​ണ​ത്തി​ന് മോ​ദി പാ​ഞ്ഞ​ത് ഒ​രു ല​ക്ഷം കി​ലോ​മീ​റ്റ​ർ

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​സം​ഗി​ച്ച​ത് 142 റാ​ലി​ക​ളി​ൽ. അ​വ​സാ​ന 50 ദി​വ​സ​ത്തെ ക​ണ​ക്കാ​ണി​തെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​അ​റി​യി​ച്ചു. 2014 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 282 സീ​റ്റ് നേ​ടി ബി​ജെ​പി ഒ​റ്റ​യ്ക്കു ഭൂ​രി​പ​ക്ഷം നേ​ടി. ഇ​ക്കു​റി 300 സീ​റ്റ് പാ​ർ​ട്ടി​ക്ക് ല​ഭി​ക്കു​മെ​ന്നാ​ണ് അ​മി​ത് ഷാ ​പ​റ​യു​ന്ന​ത്.

മാ​ർ​ച്ച് 28-ന് ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ ന​ട​ത്തി​യ റാ​ലി​യോ​ടെ​യാ​ണ് മോ​ദി​യു​ടെ പ്ര​ചാ​ര​ണം ആ​രം​ഭി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കു​ന്പോ​ൾ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം കി​ലോ​മീ​റ്റ​ർ ദൂ​രം പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ത്യ​യി​ലു​ട​നീ​ളം ആ​കാ​ശ​ത്തും ക​ര​യി​ലു​മാ​യി യാ​ത്ര ചെ​യ്തു. 15 ദ​ശ​ല​ക്ഷം ജ​ന​ങ്ങ​ളോ​ടു മോ​ദി പ്ര​സം​ഗി​ച്ചു. 10000 ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഏ​പ്രി​ൽ 18-നാ​ണ് മോ​ദി ഏ​റ്റ​വും കൂ​ടു​ത​ൽ ദൂ​രം സ​ഞ്ച​രി​ച്ച​ത്. ഗു​ജ​റാ​ത്തി​ലെ അം​റേ​ലി​യി​ൽ​നി​ന്നു യാ​ത്ര തു​ട​ങ്ങി​യ മോ​ദി ബ​ഗ​ൽ​കോ​ട്ട്, ചി​കോ​ടി (ര​ണ്ടും ക​ർ​ണാ​ട​ക) വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്. 40-46 ഡി​ഗ്രി ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന മേ​ഖ​ല​ക​ളി​ലാ​യി​രു​ന്നു മോ​ദി​യു​ടെ കൂ​ടു​ത​ൽ റാ​ലി​ക​ളും. മേ​യ് എ​ട്ടി​ന് മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​റ്റാ​ർ​സി​യി​ൽ മോ​ദി പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തു​ന്പോ​ൾ 46 ഡി​ഗ്രി​യാ​ണ് താ​പ​നി​ല.

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ രു​ദ്ര​പു​ർ മോ​ദി പ്ര​ചാ​ര​ണം ന​ട​ത്തി​യ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്ഥ​ല​വും തി​രു​വ​ന​ന്ത​പു​രം ഏ​റ്റ​വും താ​ഴ്ന്ന സ്ഥ​ല​വു​മാ​ണ്. ഏ​പ്രി​ൽ മൂ​ന്നി​ന് കോ​ൽ​ക്ക​യി​ൽ മോ​ദി ന​ട​ത്തി​യ റാ​ലി​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത​തെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​അ​റി​യി​ച്ചു. അ​ഞ്ചു ല​ക്ഷം ആ​ളു​ക​ൾ റാ​ലി​ക്കെ​ത്തി​യെ​ന്നാ​ണു ഷാ​യു​ടെ ക​ണ​ക്ക്.

താ​ൻ ത​ന്നെ ഒ​ന്ന​ര​ല​ക്ഷം കി​ലോ​മീ​റ്റ​ർ പ്ര​ചാ​ര​ണ​ത്തി​നാ​യി യാ​ത്ര ചെ​യ്തെ​ന്നും ബി​ജെ​പി നേ​താ​ക്ക​ൾ 1500 റാ​ലി​ക​ളി​ൽ പ​ങ്കെ​ടു​ത്തെ​ന്നും അ​മി​ത് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

Related posts