പ്ര​ജ്ഞ​യു​ടെ ഗോ​ഡ്സെ പ​രാ​മ​ർ​ശം: മോ​ദി മു​ത​ല​ക്ക​ണ്ണീ​ർ ഒ​ഴു​ക്കു​ന്നു​വെ​ന്ന് ദി​ഗ്‌​വി​ജ​യ് സിം​ഗ്

ഭോ​പ്പാ​ൽ: പ്ര​ജ്ഞാ സിം​ഗ് താ​ക്കൂ​റി​ന്‍റെ ഗോ​ഡ്സെ പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മു​ത​ല​ക്ക​ണ്ണീ​ർ ഒ​ഴു​ക്കു​ന്നു​വെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ദി​ഗ്‌​വി​ജ​യ് സിം​ഗ്. പ്ര​ജ്ഞാ സിം​ഗി​നെ ഭോ​പ്പാ​ലി​ൽ​നി​ന്നു​ള്ള ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത് മോ​ദി​യാ​ണ്. മോ​ദി​യു​ടെ മു​ത​ല​ക്ക​ണ്ണീ​ർ പ്രാ​വ​ർ​ത്തി​ക​മാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ജ്ഞാ സിം​ഗ് താ​ക്കൂ​റി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​വും വോ​ട്ട​വ​കാ​ശ​വും റ​ദ്ദാ​ക്ക​ണം. മ​ഹാ​ത്മാ ഗാ​ന്ധി​ക്കെ​തി​രെ സം​സാ​രി​ക്കു​ന്ന ഓ​രോ വ്യ​ക്തി​യു​ടേ​യും വോ​ട്ട​വ​കാ​ശം റ​ദ്ദാ​ക്ക​ണ​മെ​ന്നും ദി​ഗ്‌​വി​ജ​യ് സിം​ഗ് ആ​വ​ശ്യ​പ്പെ​ട്ടു.

വ്യാ​ഴാ​ഴ്ച​യാ​ണ് ഗോ​ഡ്സെ ദേ​ശ​സ്നേ​ഹി​യാ​ണെ​ന്ന വി​വാ​ദ പ​രാ​മ​ർ​ശം പ്ര​ജ്ഞ സിം​ഗ് താ​ക്കൂ​ർ ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പ്ര​ജ്ഞ​യ്ക്കു മാ​പ്പ് ന​ൽ​കാ​നാ​കി​ല്ലെ​ന്ന് മോ​ദി പ്ര​തി​ക​രി​ച്ചി​രു​ന്നു.

Related posts