കർഷകക്ഷേമത്തിലൂന്നി ആദ്യ മന്ത്രിസഭാ യോഗം! 6000 രൂപയുടെ കിസാൻ പദ്ധതി എല്ലാ കർഷകർക്കും; പ്രധാന തീരുമാനങ്ങൾ ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ

ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ കാ​ബി​ന​റ്റ് യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം രാ​ജ്യ​ത്തെ എ​ല്ലാ ക​ർ​ഷ​ക​ർ​ക്കും ല​ഭ്യ​മാ​ക്കാ​ൻ തീ​രു​മാ​നം. കാ​ബി​ന​റ്റ് തീ​രു​മാ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

പ്രധാന തീരുമാനങ്ങൾ:

കിസാൻ സമ്മാന പ​ദ്ധ​തിവഴി 15 കോ​ടി​യോ​ളം ക​ർ​ഷ​ക​ർ​ക്ക് ഇ​തി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കും.

ര​ണ്ടു ഹെ​ക്ട​റി​ൽ താ​ഴെ കൃ​ഷി​ഭൂ​മി ഉള്ളവ​ർ​ക്കാ​യി​രു​ന്നു പ്ര​തി​വ​ർ​ഷം ആ​റാ​യി​രം രൂ​പ ല​ഭി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ച്ചി​രു​ന്ന​ത്. പ്ര​തി​വ​ർ​ഷം ആ​റാ​യി​രം രൂ​പ മൂ​ന്നു ഗ​ഡു​ക്ക​ളാ​യി ന​ൽ​കു​ന്ന​താ​ണു പ​ദ്ധ​തി.

ക​ർ​ഷ​ക​ർ​ക്ക് പെ​ൻ​ഷ​ൻ പ​ദ്ധ​തി​യാ​യ പ്ര​ധാ​ൻ മ​ന്ത്രി കി​സാ​ൻ പെ​ൻ​ഷ​ൻ യോ​ജ​ന. ഇ​തി​നാ​യി മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് 10,774 കോ​ടി രൂ​പ പ്ര​ഖ്യാ​പി​ച്ചു. രാ​ജ്യ​ത്തെ കോ​ടി​ക്ക​ണ​ക്കി​ന് ചെ​റു​കി​ട, ഇ​ട​ത്ത​രം ക​ർ​ഷ​ക​ർ​ക്കു പ്ര​യോ​ജ​നം.

പതിനെട്ടിനും 40​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കു പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാം. 60 വ​യ​സി​നു ശേ​ഷം പ്ര​ത​മാ​സം 3000 രൂ​പ വീ​തം പെ​ൻ​ഷ​ൻ ല​ഭി​ക്കും. പ​ദ്ധ​തി​യി​ൽ ക​ർ​ഷ​ക​ർ നി​ക്ഷേ​പി​ക്കു​ന്ന അ​ത്ര​യും തു​ക സ​ർ​ക്കാ​രും ന​ൽ​കും.

മൃ​ഗ​ങ്ങ​ളി​ലെ രോ​ഗം ത​ട​യു​ന്ന​തി​ന് സാ​ർ​വ​ത്രി​ക വാ​ക്സി​നേ​ഷ​നാ​യി 13,343 കോ​ടി രൂ​പ. ഇ​തും പ്ര​ത്യ​ക്ഷ​മാ​യി ക​ർ​ഷ​ക​ർ​ക്ക് ഗു​ണം ചെ​യ്യു​ം. 50 കോ​ടി മൃ​ഗ​ങ്ങ​ൾ​ക്ക് വാ​ക്സി​നേ​ഷ​ൻ ന​ൽ​കും.

ജി​എ​സ്ടി​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത വ്യാ​പാ​രി​ക​ൾ​ക്കു​ള്ള പെ​ൻ​ഷ​ൻ പ​ദ്ധ​തി​. മൂ​ന്നു കോ​ടി ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്കും ക​ട​യു​ട​മ​ക​ൾ​ക്കും പ​ദ്ധ​തി ഗു​ണം ചെ​യ്യും.

പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടാ​ൻ യോ​ഗ്യ​രാ​യ​വ​രു​ടെ പ​ട്ടി​ക സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഉ​ട​ൻ ത​യാ​റാ​ക്കി അ​യ​യ്ക്ക​ണ​മെ​ന്നും കേ​ന്ദ്ര കൃ​ഷി മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ കാ​ബി​ന​റ്റ് തീ​രു​മാ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്ക​വേ പ​റ​ഞ്ഞു.

Related posts