ദൈ​വ​ത്തോ​ട് എനിക്കായ് ഒ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല: രാ​ജ്യ​ത്തി​ന് സ​മൃ​ദ്ധി​യു​ണ്ടാ​ക​ട്ടെയെന്ന് മാത്രം; കേ​ദാ​ർ​നാ​ഥി​ലെ ഗുഹാ ധ്യാനത്തിലിരുന്ന  മോദി പ്രാർഥിച്ചതിങ്ങനെ….

ഡെ​റാ​ഡൂ​ണ്‍: കേ​ദാ​ർ​നാ​ഥി​ലെ ധ്യാ​ന​വും ക്ഷേ​ത്ര സ​ന്ദ​ർ​ശ​ന​വും പൂ​ർ​ത്തി​യാ​ക്കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ബ​ദ​രി​നാ​ഥി​ലേ​ക്ക് പു​റ​പ്പെ​ട്ടു. പു​ണ്യ​ഭൂ​മി​യി​ൽ ദ​ർ​ശ​നം ന​ട​ത്താ​ൻ സാ​ധി​ച്ച​ത് മ​ഹാ​ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു. ത​നി​ക്കു​വേ​ണ്ടി ദൈ​വ​ത്തോ​ട് ഒ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. രാ​ജ്യ​ത്തി​ന് സ​ന്പ​ൽ​സ​മൃ​ദ്ധി​യു​ണ്ടാ​ക​ട്ടെ​യെ​ന്നും കേ​ഥാ​ർ​നാ​ഥി​ൽ​വ​ച്ച് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ മോ​ദി പ​റ​ഞ്ഞു.

കേ​ദാ​ർ​നാ​ഥി​ലെ വി​ക​സ​നം പ്ര​കൃ​തി​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്കും. ഇ​തി​നാ​യി മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​മെ​ന്നും മോ​ദി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, തെ​ര. ക​മ്മീ​ഷ​ന്‍റെ നി​യ​ന്ത്ര​ണ​മു​ള്ള​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ളോ​ട് മോ​ദി പ്ര​തി​ക​രി​ച്ചി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം കേ​ദാ​ർ​നാ​ഥ് ഗു​ഹ​യ്ക്കു​ള്ളി​ൽ ധ്യാ​ന​മി​രി​ക്കു​ന്ന മോ​ദി​യു​ടെ ചി​ത്രം എ​എ​ൻ​ഐ പു​റ​ത്തു​വി​ട്ടി​രു​ന്നു.

Related posts