ആ​ദ്യം യാ​ത്ര പി​ന്നെ ഉ​ദ്ഘാ​ട​നം…! കൊ​ച്ചി മെ​ട്രോ റെ​യി​ലി​ന്‍റെ ഉ​ദ്ഘാ​ട​നം17ന് ​രാ​വി​ലെ 10ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​ർ​വ​ഹി​ക്കും; ക​ന​ത്ത സു​ര​ക്ഷ​യി​ൽ ഉദ്ഘാടനവേദി

metro-modiകൊ​ച്ചി: കൊ​ച്ചി മെ​ട്രോ റെ​യി​ലി​ന്‍റെ ഉ​ദ്ഘാ​ട​നം ഈ ​മാ​സം 17ന് ​രാ​വി​ലെ 10ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​ർ​വ​ഹി​ക്കും. ഉ​ദ്ഘാ​ട​ന​ത്തി​നു മു​ന്നോ​ടി​യാ​യി പ്ര​ധാ​ന​മ​ന്ത്രി മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്യും. പാ​ലാ​രി​വ​ട്ടം മു​ത​ൽ പ​ത്ത​ടി​പ്പാ​ലം വ​രെ​യും അ​വി​ടെ​നി​ന്നു തി​രി​ച്ചു​മാ​കും പ്ര​ധാ​ന​മ​ന്ത്രി യാ​ത്ര ചെ​യ്യു​ക. ഇ​തി​നു​ശേ​ഷ​മാ​കും ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ളെ​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ​നി​ന്ന് അ​റി​യി​പ്പ് ല​ഭി​ച്ചു.

വെ​ല്ലിം​ഗ്ട​ണ്‍ ഐ​ല​ൻ​ഡി​ലെ നാ​വി​ക വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി വ​ന്നി​റ​ങ്ങും. തു​ട​ർ​ന്നാ​ണു ക​ലൂ​രി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ മെ​ട്രോ​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ന​ട​ക്കു​ക. പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യ 3500 പേ​രാ​ണ് ഉ​ദ്ഘാ​ട​ന​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് ഉ​ദ്ഘാ​ട​ന​വേ​ദി​യു​ടെ​യും പ​ന്ത​ലി​ന്‍റെ​യും നി​ർ​മാ​ണം. തൊ​ഴി​ലാ​ളി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ നേ​ര​ത്തേ​ത​ന്നെ പോ​ലീ​സി​നു കൈ​മാ​റും. വേ​ദി നി​ർ​മാ​ണ​ത്തി​നു മു​ന്നോ​ടി​യാ​യി സി​സി​ടി​വി സ്ഥാ​പി​ക്കു​ക​യും അ​വി​ടം സ​ന്ദ​ർ​ശി​ക്കു​ന്ന​വ​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്യും.

Related posts