“പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഒ​ന്നും പ​റ്റി​യി​ട്ടി​ല്ല”; ചോ​ദ്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ മോ​ദി​യെ ക​ളി​യാ​ക്കി എം.എം.മ​ണി

കോ​ട്ട​യം: പ്ര​ധാ​ന​മ​ന്ത്രി​യാ​യ ശേ​ഷം ആ​ദ്യ​മാ​യി വാ​ർ​ത്താ സ​മ്മേ​ള​നം ന​ട​ത്തി​യി​ട്ടും ചോ​ദ്യ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ​രി​ഹ​സി​ച്ച് മ​ന്ത്രി എം.​എം. മ​ണി.

ആ​ദ​ര​ണീ​യ​നാ​യ പ്ര​ധാ​ന​മ​ന്ത്രി മോ​ദി പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തു​ന്നു​വെ​ന്ന് കേ​ട്ട​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് ഇ​തെ​ന്തു​പ​റ്റി എ​ന്നു തോ​ന്നി. എ​ന്നാ​ൽ ചോ​ദ്യ​ങ്ങ​ൾ​ക്കൊ​ന്നും മ​റു​പ​ടി കാ​ണാ​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് ഒ​ന്നും പ​റ്റി​യി​ട്ടി​ല്ലെ​ന്ന് മ​ന​സി​ലാ​യി എ​ന്നാ​യി​രു​ന്നു മ​ണി​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പ്.

നേ​ര​ത്തെ, മോ​ദി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ചോ​ദ്യ​ങ്ങ​ൾ നേ​രി​ട്ടി​രു​ന്നി​ല്ല. താ​ൻ അ​ച്ച​ട​ക്ക​മു​ള്ള പാ​ർ​ട്ടി​ക്കാ​ര​നാ​ണെ​ന്നും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ഉ​ള്ള​പ്പോ​ൾ താ​ൻ മ​റു​പ​ടി ന​ൽ​കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നു​മാ​യി​രു​ന്നു, മോ​ദി​യോ​ടാ​യി ചോ​ദ്യം ഉ​യ​ർ​ന്ന​പ്പോ​ഴു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി

Related posts