വാ​ര​ണാ​സി​യി​ൽ രാ​ത്രി റോ​ഡ് പ​രി​ശോ​ധി​ച്ച് മോ​ദി, കൂ​ടെ യോ​ഗിയും

വാ​ര​ണാ​സി: ത​ന്‍റെ ലോ​ക്സ​ഭാ മ​ണ്ഡ​ല​മാ​യ വാ​ര​ണാ​സി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ത്രി സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ഗു​ജ​റാ​ത്തി​ൽ​നി​ന്ന് നേ​രി​ട്ട് മോ​ദി വാ​ര​ണാ​സി​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു റോ​ഡ്‌​ഷോ​യും ന​ട​ത്തി.

ഇ​തി​നു​ശേ​ഷം ബ​നാ​റ​സി​ലെ ഗ​സ്റ്റ്ഹൗ​സി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ ശി​വ​പു​ർ-​ഫു​ൽ​വാ​രി​യ-​ല​ഹ​ർ​താ​ര റോ​ഡി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം നി​ർ​ത്തി.

അ​വി​ടെ വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി​യ പ്ര​ധാ​ന​മ​ന്ത്രി നാ​ലു​വ​രി​പാ​ത പ​രി​ശോ​ധി​ച്ചു. കു​റ​ച്ച് നേ​രം റോ​ഡി​ൽ ചു​റ്റി​ന​ട​ന്നു പ​രി​ശോ​ധി​ച്ച​ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി മോ​ദി ഗ​സ്റ്റ് ഹൗ​സി​ലേ​ക്ക് പോ​യി.

പ്ര​ധാ​ന​മ​ന്ത്രി പ​രി​ശോ​ധി​ച്ച നാ​ലു​വ​രി പാ​ത അ​ടു​ത്തി​ടെ​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. വാ​ര​ണാ​സി​യി​ലെ ബ​നാ​റ​സ് ഡ​യ​റി കാ​ശി കോം​പ്ല​ക്‌​സി​ന്‍റെ ഉ​ദ്ഘാ​ട​ന​മ​ട​ക്കം നി​ര​വ​ധി വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ഇ​ന്നു തു​ട​ക്കം​കു​റി​ക്കും. ര​വി​ദാ​സ് ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും.

വി​ശു​ദ്ധ ര​വി​ദാ​സി​ന്‍റെ പ്ര​തി​മ, മ്യൂ​സി​യം, പാ​ർ​ക്ക് എ​ന്നി​വ​യു​ടെ ത​റ​ക്ക​ല്ലി​ട​ലും ന​ട​ക്കും. വാ​രാ​ണ​സി​ക്ക് 13,000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ സ​മ്മാ​നി​ക്കാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി മോ​ദി വ​രു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment