വരന്‍ മോദി ഫാന്‍, വധു എതിര്‍ചേരിയിലും, പ്രേമസല്ലാപങ്ങളില്‍ സംസാരവിഷയം മോദി മാത്രം, വാദപ്രതിപാദത്തിനൊടുവില്‍ നിശ്ചയിച്ച കല്യാണവും മുടങ്ങി!

Modi_troll01 പ്രധാനമന്ത്രി നരേന്ദ്ര മോദി കാരണം നിശ്ചയിച്ചുറപ്പിച്ച കല്യാണം മുടങ്ങി! വാര്‍ത്ത സത്യമാണ്. സംഭവം അങ്ങ് കാണ്‍പൂരിലാണ്. വ്യവസായിയായ യുവാവും സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ യുവതിയും വിവാഹനിശ്ചയത്തിന് ശേഷമാണ് തങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പരസ്പരം പങ്കുവച്ച് തുടങ്ങിയത്. ഇരു കുടുംബങ്ങളും അന്വേഷിച്ചുറപ്പിച്ച വിവാഹത്തിന്റെ അവസാനഘട്ട ഒരുക്കങ്ങള്‍ നടക്കവെ ആണ് പ്രസ്തുത വരന്റെ ബിജെപി ചായ്‌വ് യുവതിയുടെ ശ്രദ്ധയില്‍ പെട്ടത്.

ഇടയ്ക്കു സംസാരിക്കുമ്പോഴെല്ലാം ഇരുവരുടെയും ചര്‍ച്ചാവിഷയം മോദിയായി മാറി. ഇതിന്റെ പേരില്‍ വഴക്കും തുടങ്ങി. രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന യുവതിയുടെ പ്രസ്താവന യുവാവിനെ ചൊടിപ്പിട്ടു. ഇതോടെ നിന്നെ കെട്ടാന്‍ എനിക്കു സൗകര്യമില്ലെന്നു യുവാവ് പറഞ്ഞു. മോദിയെ പിന്താങ്ങുന്ന ഒരുത്തനെ തനിക്കും വേണ്ടെന്ന യുവതിയും. ഇരു കുടുംബങ്ങളും വിവാഹ ചെലവുകള്‍ വീതിക്കുന്ന തിരക്കിലായിരുന്നു താനും. ഒടുവില്‍ ഇരുവീട്ടുകാരും ചേര്‍ന്ന് വിവാഹ വാഗ്ദാനം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

Related posts