“കടക്ക് പുറത്ത്’ മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രി; സ​മാ​ധാ​ന ച​ർ​ച്ച റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ക​യ​ർ​ത്ത്പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​നന്തപു​രം: സ​മാ​ധാ​ന ച​ർ​ച്ച റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ക​യ​ർ​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​ത​ര​യോ​ടെ മ​സ്ക്ക​റ്റ് ഹോ​ട്ട​ലി​ൽ സ​മാ​ധാ​ന ച​ർ​ച്ച റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടാ​ണ് ക​ട​ക്ക് പു​റ​ത്ത് എ​ന്ന് ആ​ക്രോ​ശി​ച്ചുകൊ​ണ്ട് മു​ഖ്യ​മ​ന്ത്രി രോ​ഷാ​കു​ല​നാ​യ​ത്.

സ​മാ​ധാ​ന ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രിയും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും ഒ​രു​മി​ച്ചാ​ണ് എ​ത്തി​യ​ത്. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, ആ​ർ​എ​സ്എ​സ് പ്രാ​ന്ത​പ്ര​ചാ​ര​ക് പി.​ഗോ​പാ​ല​ൻ​കു​ട്ടി മാ​സ്റ്റ​ർ, ആ​ർ​എ​സ്എ​സ് ദ​ക്ഷി​ണ​ മേ​ഖ​ല ഭാ​ര​വാ​ഹി പ്ര​സാ​ദ് ബാ​ബു, ഒ.​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ എ​ന്നി​വ​രാ​ണ് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ദ്യം എ​ത്തി​യ​ത്. ഇ​വ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും മു​ഖ്യ​മ​ന്ത്രി​യും കോ​ടി​യേ​രി​യും എ​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്ത​പ്പോ​ഴാ​ണ് മു​ഖ്യ​മ​ന്ത്രി രോ​ഷാ​കു​ല​നാ​യ​ത്.

“ക​ട​ക്ക് പു​റ​ത്ത്’ എ​ന്ന് ആ​ക്രോ​ശി​ച്ച​തോ​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ച​ർ​ച്ച ന​ട​ക്കു​ന്ന മു​റി​യി​ൽ നി​ന്നും പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.

Related posts