സി​നി​മ കാ​ണാ​ന്‍ പെ​ണ്‍​സു​ഹൃ​ത്തി​നൊ​പ്പം തീ​യ​റ്റ​റി​ല്‍ വ​ന്ന യു​വാ​വി​നു നേ​രെ സ​ദാ​ചാ​ര ആ​ക്ര​മ​ണം ! ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത് 18കാ​രി…

പെ​ണ്‍​സു​ഹൃ​ത്തി​നൊ​പ്പം സി​നി​മാ തി​യ​റ്റ​റി​ലെ​ത്തി​യ യു​വാ​വി​നു നേ​രെ സ​ദാ​ചാ​ര ഗു​ണ്ടാ​യി​സം. മം​ഗ​ളൂ​രു​വി​ലെ സു​ള്ളി​യ​യി​ല്‍ വ്യാ​ഴാ​ഴ്ച ആ​യി​രു​ന്നു സം​ഭ​വം.

ഇ​രു​പ​തു വ​യ​സ്സു​കാ​ര​നാ​യ മു​ഹ​മ്മ​ദ് ഇം​തി​യാ​സ് എ​ന്ന യു​വാ​വാ​ണ് ഇ​മെ​യി​ല്‍ വ​ഴി പ​രാ​തി ന​ല്‍​കി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

സു​ള്ളി​യ​യി​ലെ സ​ന്തോ​ഷ് തി​യ​റ്റ​റി​ല്‍ ‘കാ​ന്താ​ര’ സി​നി​മ കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു ഇം​തി​യാ​സും 18 വ​യ​സ്സു​ള്ള പെ​ണ്‍ സു​ഹൃ​ത്തും.

രാ​വി​ലെ 11നാ​യി​രു​ന്നു ഷോ. 10.20​ന് തി​യ​റ്റ​റി​ലെ​ത്തി​യ ഇ​രു​വ​രും തി​യ​റ്റ​റി​ലെ പാ​ര്‍​ക്കിം​ഗ് പ​രി​സ​ര​ത്ത് സം​സാ​രി​ച്ചു നി​ന്നു. ഇ​തു​ക​ണ്ട ഒ​രു സം​ഘം ആ​ളു​ക​ള്‍ ഇം​തി​യാ​സി​ന്റെ അ​രി​കി​ല്‍ എ​ത്തി ചോ​ദ്യം​ചെ​യ്യാ​ന്‍ തു​ട​ങ്ങി.

പി​ന്നാ​ലെ യു​വാ​വി​നെ മ​ര്‍​ദി​ക്കു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. തി​യ​റ്റ​ര്‍ പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഓ​ടി​ക്കൂ​ടി​യ​തോ​ടെ​യാ​ണ് അ​ക്ര​മി​സം​ഘം മ​ര്‍​ദ്ദ​നം അ​വ​സാ​നി​പ്പി​ച്ച​ത്. ഇം​തി​യാ​സി​ന്റെ പ​രാ​തി​യി​ല്‍ സു​ള്ളി​യ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts

Leave a Comment